• Logo

Allied Publications

Delhi
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ ഉ​ത്സ​വരാ​വ് ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​ത്സ​വരാ​വ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 കേ​ര​ള സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റും.

ഏ​രി​യ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. മാ​ത്യു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​തി​ഷി മു​ഖ്യാ​തി​ഥി​യാ​കും. എം​എ​ൽ​എ കു​ൽ​ദീ​പ് കു​മാ​ർ, കൗ​ൺ​സി​ല​ർ പ്രി​യ​ങ്കാ ഗൗ​തം, ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ല​ക്ഷ്‌​മ​ണ​ൻ, ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജ്‌​കു​മാ​ർ പ​ണ്ടാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

ച​ട​ങ്ങി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കും. കൂ​ടാ​തെ ഏ​രി​യ ന​ട​ത്തി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ​യും ചി​ത്ര ര​ച​ന, ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ലെ​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

വൈ​കു​ന്നേ​രം 5:30ന് ​മേ​ഘാ മ​ധു, എം.​എ​സ്. കൃ​ഷ്‌​ണ, പു​ണ്യാ നാ​യ​ർ എ​ന്നി​വ​രു​ടെ നൃ​ത്ത സം​വി​ധാ​ന​ത്തി​ലും ബി​ന്ദു ലാ​ൽ​ജി​യു​ടെ ഏ​കോ​പ​ന​ത്തി​ലും സം​ഘ നൃ​ത്ത​ങ്ങ​ളും നി​ത്യ ചൈ​ത​ന്യ ക​ള​രി​യു​ടെ ക​ള​രി​പ്പ​യ​റ്റും കോ​ർ​ത്തി​ണ​ക്കി 80ൽ ​അ​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന രം​ഗ പൂ​ജ അ​ര​ങ്ങ​ഏ.

തു​ട​ർ​ന്ന് റി​യാ​ലി​റ്റി ഷോ ​സെ​ൻ​സേ​ഷ​ൻ വൈ​ഷ്ണ​വ് ഗി​രീ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള. രാ​ത്രി 7:30ന് ​ക​ലാ​ഭ​വ​ൻ പ്ര​ജി​ത് ന​യി​ക്കു​ന്ന ഗീ​തി​ക പി​ള്ള​യു​ടെ​യും അ​ജി​ത് മ​ണി​യ​ന്റെ​യും സം​വി​ധാ​ന​ത്തി​ൽ രം​ഗ​വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന "തു​ടി താ​ള​മേ​ളം' നാ​ട​ൻ പാ​ട്ടു​ക​ളും ദൃ​ശ്യാ​വി​ഷ്‌​കാ​ര​വും ഉ​ത്സ​വ രാ​വി​ന് ചാ​രു​ത​യേ​കും.

കൂ​ടു​ത​ക​ൾ വി​വ​ര​ങ്ങ​ൾ​ക്ക്: 9810206112, 9818525026, 9999985760, 8826991409.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.