• Logo

Allied Publications

Delhi
പൊ​ങ്കാ​ല മ​ഹോ​ത്സ​വം 29ന്
Share
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന 21ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് ശ​നി​യാ​ഴ്ച രാ​വി​ലെ മ​യൂ​ർ വി​ഹാ​ർ ഫേ​സ് മൂ​ന്നി​ലെ എ1 ​പാ​ർ​ക്കി​ൽ തി​രി​തെ​ളി​യും. 29 ഞാ​യ​റാ​ഴ്ച​യാ​ണ് പൊ​ങ്കാ​ല.

ച​ട​ങ്ങു​ക​ൾ​ക്ക് ച​ക്കു​ള​ത്തു കാ​വ് ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ്ഥ​ല ശു​ദ്ധി, ഗ​ണ​പ​തി ഹോ​മം, ദീ​പാ​രാ​ധ​ന, ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ എ​ന്നി​യാ​ണ് ആ​ദ്യ ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച​ത്തെ ച​ട​ങ്ങു​ക​ൾ.

ര​ണ്ടാം ദി​വ​സം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ അ​ര​ങ്ങേ​റും. ച​ക്കു​ള​ത്തു​കാ​വ് കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി​യു​ടെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം, 202223 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ​യ​ൻ​സ്, കോ​മേ​ഴ്‌​സ്, ഹ്യൂ​മാ​നി​റ്റീ​സ് എ​ന്നീ ശ്രേ​ണി​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 12ാം ക്ലാ​സി​ലെ മൂന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ച​ക്കു​ള​ത്ത​മ്മ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ്‌ അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യ്ക്ക് ശേ​ഷം ച​ക്കു​ള​ത്തു കാ​വി​ലെ പ്ര​ശ​സ്ത​മാ​യ വി​ളി​ച്ച് ചൊ​ല്ലി പ്രാ​ർ​ഥ​ന ന​ട​ക്കും.

തു​ട​ർ​ന്ന് ശ്രീ​കോ​വി​ലി​ൽ​നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ ഭ​ക്ത​ജ​ന​ങ്ങ​ൾ അ​വ​ര​വ​രു​ടെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ക​രു​മ്പോ​ൾ പൊ​ങ്കാ​ല​യ്ക്ക് ആ​രം​ഭ​മാ​വും.

ബി​ജു ചെ​ങ്ങ​ന്നൂ​ർ ന​യി​ക്കു​ന്ന നാ​ദ ത​രം​ഗി​ണി ഓ​ർ​ക്ക​സ്‌​ട്രാ, അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി ഗാ​ന ത​രം​ഗി​ണി ക്ഷേ​ത്രാ​ങ്ക​ണ​വും പ​രി​സ​ര​വും ഭ​ക്തി​സാ​ന്ദ്ര​മാ​ക്കും. തി​ള​ച്ച് തൂ​വി​യ പൊ​ങ്കാ​ല​ക്ക​ള​ങ്ങ​ളി​ൽ തി​രു​മേ​നി​മാ​ർ തീ​ർ​ഥം ത​ളി​ക്കും.

വി​ദ്യ​ക​ലാ​ശം, മ​ഹാ​ക​ലാ​ശം, പ്ര​സ​ന്ന പൂ​ജ, പ​റ​യി​ട​ൽ എ​ന്നി​വ​യും ഉ​ണ്ടാ​വും. തു​ട​ർ​ന്ന് അ​ന്ന​ദാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൊ​ങ്കാ​ല​യും മ​റ്റു വ​ഴി​പാ​ടു​ക​ളും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നു​മാ​യി 8130595922, 9810477949, 9650699114, 9818697285 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.