• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി. സെ​ൻ​ട്ര​ൽ പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ന​ഗ​ര​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക (എ​ക്യു​ഐ) ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് 396 ആ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം സൂ​ചി​ക 437 ആ​യി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ നി​ര​വ​ധി എ​യ​ർ മോ​ണി​റ്റ​റിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ എ​ക്യു​ഐ "ഗു​രു​ത​ര' വി​ഭാ​ഗ​ത്തി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ന​ന്ദ് വി​ഹാ​റി​ലെ റി​യ​ൽ ടൈം ​മോ​ണി​റ്റ​റിം​ഗ് സ്‌​റ്റേ​ഷ​നി​ൽ 43ലും ​ഓ​ഖ്‌​ല ഫേ​സ് 2 (422), രോ​ഹി​ണി (444), പ​ഞ്ചാ​ബി ബാ​ഗ് (437) എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ക്യു​ഐ ഗു​രു​ത​ര സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് ഇ​ന്നും ഡ​ൽ​ഹി​യി​ൽ വെ​ല്ലു​വി​ളി​യാ​വു​ക​യാ​ണ്.

ന​ഗ​ര​ത്തി​ലെ മ​ലി​നീ​ക​ര​ണ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഡ​ൽ​ഹി പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ൽ റാ​യി​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വാ​യു​വി​ന്‍റെ മോ​ശം ഗു​ണ​നി​ല​വാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി​യി​ൽ ഈ ​മാ​സം 13 മു​ത​ൽ ന​വം​ബ​ർ 20 വ​രെ ഒ​റ്റ​ഇ​ര​ട്ട കാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഡ​ൽ​ഹി​യി​ലെ പ്രൈ​മ​റി സ്‌​കൂ​ളു​ക​ൾ വെ​ള്ളി​യാ​ഴ്ച വ​രെ അ​ട​ച്ചി​ടും.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.