• Logo

Allied Publications

Delhi
രാ​ജ​പ്പ​ന്‍ റെ​ഡി; ഇ​നി ഡ​ല്‍​ഹി​യി​ല്‍ കാ​ണാം
Share
കു​മ​ര​കം: വേ​മ്പ​നാ​ട് കാ​യ​ലി​ന്‍റെ ക​രു​ത​ലാ​ളാ​യ രാ​ജ​പ്പ​ന്‍ ഡ​ല്‍​ഹി വി​മാ​ന യാ​ത്ര​യ്ക്ക് ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി. പു​തി​യ മു​ണ്ടും ഷ​ര്‍​ട്ടും ക​മ്പി​ളി ഷാ​ളും ഉ​ടു​പ്പു​മൊ​ക്കെ ബാ​ഗി​ലാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ന്‍ കി ​ബാ​ത്തി​ലെ പ​രാ​മ​ര്‍​ശ​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ കൈ​പ്പു​ഴ​മു​ട്ട് മ​ഞ്ചാ​ടി​ക്ക​രി രാ​ജ​പ്പ​ന് റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മാ​ത്ര​മ​ല്ല ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചാ​യ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നും ക്ഷ​ണ​മു​ണ്ട്. ര​ണ്ടു ദി​വ​സം ഡ​ല്‍​ഹി ന​ഗ​രം കാ​ണാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

നാ​ലു ദി​വ​സ​ത്തെ താ​മ​സ​വും ഭ​ക്ഷ​ണ​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. പ​ക്ഷാ​ഘാ​ത വൈ​ക​ല്യ​മു​ള്ള​തി​നാ​ല്‍ ഇ​ഴ​ഞ്ഞാ​ണ് സ​ഞ്ചാ​ര​മെ​ങ്കി​ലും അ​തൊ​ന്നും ഡ​ല്‍​ഹി യാ​ത്ര​യ്ക്ക് ത​ട​സ​മ​ല്ല. ചെ​രു​പ്പൊ​ഴി​കെ യാ​ത്ര​യ്ക്കു​വേ​ണ്ട​തെ​ല്ലാം രാ​ജ​പ്പ​ന്‍ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്നാ​ണ് ഡ​ല്‍​ഹി​യി​ലേ​ക്കു പോ​കു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ല്‍ ചെ​യ​ര്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ വാ​ഹ​ന​വു​മു​ണ്ടാ​കും.

365 ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ രാ​ജ​പ്പ​ന്‍ ത​ന്‍റെ ചെ​റി​യ വ​ള്ള​ത്തി​ല്‍ വേ​മ്പ​നാ​ട്ടു കാ​യ​ലി​ലെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ പെ​റു​ക്കി വി​റ്റാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. അ​ഡ്വ. ജോ​ഷി ചീ​പ്പു​ങ്ക​ല്‍ രാ​ജ​പ്പ​നെ യാ​ത്ര​യി​ല്‍ അ​നു​ഗ​മി​ക്കും.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.