• Logo

Allied Publications

Europe
പരിശുദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ശനിയാഴ്ച
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ സെന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര സി​റി​യ​ക് ഓ​ര്‍​ത്ത​ഡോ​ക്​സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പ്ര​ധാ​ന​പെ​രു​ന്നാ​ളും പ​രി​ശു​ദ്ധ​നാ​യ മോ​ര്‍ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും വാ​ര്‍​ഷി​ക ദി​ന​വും സം​യു​ക്ത​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന​ടു​ത്തു​ള്ള ബഡ് വിൽബെൽ, മരിയ മട്ടർഗോട്ടസ് സിറിഷ് ഓർത്തഡോക്സ് പ​ള്ളി​യി​ല്‍ (Homburger Strasse 190, 61118) ആഘോഷിക്കും.

മ​ല​ങ്ക​ര സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ഷ്വ റ​മ്പാ​ൻ പ്ര​ധാ​ന കാ​ര്‍​മി​ക​ത്വ​വും വി​കാ​രി​മാ​രാ​യ ഫാ. ​പോ​ള്‍ പി. ​ജോ​ര്‍​ജ്, ഫാ. ​എ​ല്‍​ജോ അ​വ​രാ​ച്ച​ന്‍ എ​ന്നി​വ​രു​ടെ സഹകാ​ര്‍​മി​ക​ത്വ​വും വഹിക്കും.

രാ​വി​ലെ ഒന്പതിന് പ്ര​ഭാ​ത​പ്രാ​ര്‍​ഥന, തു​ട​ര്‍​ന്ന് വി. ​കു​ര്‍​ബാ​ന, തുടർന്ന് പെ​രു​ന്നാ​ള്‍ സ​ന്ദേ​ശ​വും പ്ര​ദി​ക്ഷ​ണ​വും ന​ട​ക്കും. പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ സ്നേ​ഹ​വി​രു​ന്നും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി വാ​ര്‍​ഷി​ക ദി​നാ​ഘോ​ഷ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

വിശ്വാ​സി​ക​ളാ​യ എല്ലാ​വ​രെ​യും പെ​രു​ന്നാ​ള്‍ ച​ട​ങ്ങു​ക​ളി​ല്‍ വ​ന്നു സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ ക​ര്‍​ത്തൃ​നാ​മ​ത്തി​ല്‍ ക്ഷ​ണി​ക്കു​ന്നതായി പ​ള്ളി​ക്ക​മ്മി​റ്റി അറിയിച്ചു.

പെ​രു​ന്നാ​ളി​ല്‍ സം​ബ​ന്ധി​ക്കു​വാ​ന്‍ താത്പ​ര്യ​മു​ള്ള​വ​ര്‍ [email protected]എ​ന്ന ഇ~​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ, +49151 29046395 / +4917655416756 / +49 160 7587040 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ലോ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റർ ചെ​യ്യ​ണ​മെ​ന്ന് ക​മ്മി​റ്റി അ​ഭ്യ​ര്‍​ഥിച്ചു.

ല​ണ്ട​നി​ൽ വെ​ടി​യേ​റ്റ മ​ല​യാ​ളി ബാലിക​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.
ലണ്ടൻ: ല​ണ്ട​നി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം റ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ വെ​ടി​യേ​റ്റ മ​ല​യാ​ളി ബാ​ലി​ക ലി​സേ​ൽ മ​രി​യ(10)
റോ​മി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​നെ ക​ണ്ടെ​ത്തി അ​ലി​ക് ഇ​റ്റ​ലി നാ​ട്ടി​ലെ​ത്തി​ച്ചു.
റോം: ​റോ​മി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് കാ​ണാ​താ‌‌​യ മ​ല​യാ​ളി​യാ​യ അ​ന​ന്തു​വി​നെ ക​ണ്ടെ​ത്തി നാ​ട്ടി​ലെ​ത്തി​ച്ച് ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും വ​ല
അ​യ​ർ​ല​ൻ​ഡി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സം​ഗ​മം; കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ യു​കെ, യൂ​റോ​പ്പ് ആ​ൻ​ഡ് ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ ഓ​ർ​ത്ത​ഡോ​ക
‘മ​ഴ​വി​ൽ സം​ഗീ​തം' ജൂ​ൺ 15ന് ​ബോ​ൺ​മൗ​ത്തി​ൽ; നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും.
ല​ണ്ട​ൻ: ബോ​ൺ​മൗ​ത്തി​നെ സം​ഗീ​ത മ​ഴ​യി​ൽ കു​ളി​ര​ണി​യി​ക്കാ​ൻ മ​ഴ​വി​ൽ സം​ഗീ​തം പ​തി​നൊ​ന്നാം വ​ർ​ഷ​വും എ​ത്തു​ന്നു.
ല​ണ്ട​നി​ൽ മ​ല​യാ​ളി ബാലികയ്ക്കു വെടിയേറ്റു.
ലണ്ടൻ: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ല​​​ണ്ട​​​നി​​​ലെ ഹാ​​​ക്‌​​​നെ​​​യി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​ക്കൊ​പ്പം റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ഭ​​​ക്