• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2024ലെ ​അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​വാ​ർ​ഡ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഏ​ക​ക​ണ്ഠ​മാ​യാ​ണ് ജേ​താ​ക്ക​ളെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.

ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ അ​വാ​ർ​ഡ് ഡി​എം​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​വി. ഭാ​സ്‌​ക​ര​നും വി​ശി​ഷ്‌​ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്‌​കാ​രം, മ​നു​ഷ്യ സ്നേ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ആ​ർ. മ​നോ​ജി​നും ല​ഭി​ച്ചു.

വി​ശി​ഷ്‌​ട സേ​വാ പു​ര​സ്‌​കാ​രം (ര​ണ്ടു പേ​ർ​ക്ക്) മു​ൻ പ്ര​സി​ഡ​ന്‍റ് സി.​എ. നാ​യ​ർ​ക്കും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. സു​രേ​ഷി​നും ക​ലാ​ഭാ​ര​തി പു​ര​സ്‌​കാ​രം ക​ലാ​മ​ണ്ഡ​ലം രാ​ധാ മാ​രാ​ർ​ക്കു​മാ​ണ് ല​ഭി​ച്ച​ത്. കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മാ​ണ് ജേ​താ​ക്ക​ൾ​ക്കു ല​ഭി​ക്കു​ക.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി, കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്,

ഏ​രി​യ ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​ൻ​വി ചാ​ക്കോ (ദ്വാ​ര​ക), സു​നി​ൽ കു​മാ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ (വി​ന​യ് ന​ഗ​ർ​കി​ദ്വാ​യ് ന​ഗ​ർ), സി​ഡി ജോ​സ് (ജ​ന​ക് പു​രി), എ.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ (ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ്) എം ​ജ​യ​ച​ന്ദ്ര​ൻ (ആ​ർ​കെ പു​രം) എ​ന്നീ 11 അം​ഗ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

14നു ​ഡ​ൽ​ഹി​യി​ലെ താ​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.