• Logo

Allied Publications

Delhi
ഗു​രു​ഗ്രാം സെ​ക്‌​ട​ർ 21 ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജീ​വി​ത എ​ഴു​ന്ന​ള്ള​ത്ത്
Share
ന്യൂഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്‌​ട​ർ 21 ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ 19ാമ​ത് തി​രു​വു​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ത്ത​വ​ണ ജീ​വി​ത എ​ഴു​ന്ന​ള്ള​ത്ത് ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലെെ 13, 14 തീ​യ​തി​ക​ളി​ലാ​ണ് ഉ​ത്സ​വം.

13ന് ​രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ഉ​ത്സ​വ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് മൃ​ത്യ​ഞ്ജ​യ ഹോ​മ​വും ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, ഏ​ഴ് മു​ത​ൽ ഗു​ഡ്‌​ഗാ​വ് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഭ​ജ​ന സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന. രാ​ത്രി 8.30നു ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കും. തു​ട​ർ​ന്ന് ല​ഘു​ഭ​ക്ഷ​ണം.

പ്ര​തി​ഷ്‌​ഠാ ദി​ന​മാ​യ 14ന്(​മി​ഥു​നം 30 ചി​ത്തി​ര ന​ക്ഷ​ത്രം) രാ​വി​ലെ ക്ഷേ​ത്ര ത​ന്ത്രി പു​തു​മ​ന ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്രാ​സാ​ധ ശു​ദ്ധി മു​ത​ൽ ക​ല​ശ പൂ​ജ​ക​ളും ക​ല​ശാ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, തി​മി​ല, പാ​ണി, നാ​ഗ​പൂ​ജ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​വും. ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട തു​റ​ക്കും. തു​ട​ർ​ന്ന് വാ​ദ്യ മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഭ​ഗ​വാ​നെ ജീ​വ​ത​യി​ൽ ആ​വാ​ഹി​ച്ച് എ​ഴു​ന്നെ​ള്ള​ത്ത് ന​ട​ക്കും. 6.30ന് ​ഭ​ഗ​വ​തി​സേ​വ, പു​ഷ്പാ​ഭി​ഷേ​കം, 8.30നു ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കും. തു​ട​ർ​ന്ന് ല​ഘു​ഭ​ക്ഷ​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും മൃ​ത്യു​ഞ്ജ​യ ഹോ​മ​വും മ​റ്റു വ​ഴി​പാ​ടു​ക​ളും ബു​ക്ക് ചെ​യ്യു​വാ​നും 9311874983 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.