• Logo

Allied Publications

Delhi
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഗു​രു​ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഡ​ൽ​ഹി 170ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു. ദ്വാ​ര​ക​യി​ലെ ശ്രീ ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ആ​ത്മീ​യ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബീ​നാ ബാ​ബു​റാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം "സൗ​ര​ഭം' മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​സി.​എ. ശി​വ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദൈ​വ​ദ​ശ​കാ​ലാ​പ​ന​ത്തി​നു ശേ​ഷം ന​ട​ന്ന ഗു​രു​ദേ​വ പ്രാ​ർ​ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ഗു​രു​ധ​ർ​മ്മ പ്ര​ചാ​ര​ണ സ​ഭാ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​കെ. മു​ഹ​മ്മ​ദ്, മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ.​ജെ. ഫി​ലി​പ്പ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ ആ​യി​രു​ന്നു.



കേ​ന്ദ്ര​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ജ​യ​ദേ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. സു​ന്ദ​രേ​ശ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്തി​യൂ​ർ ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പ​ഞ്ച​വാ​ദ്യ വി​ദ്വാ​ൻ പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി മാ​രാ​രെ ആ​ദ​രി​ച്ചു.

കൂ​ടാ​തെ സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്‌​തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ച​ത​യ സ​ദ്യ​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.