• Logo

Allied Publications

Delhi
ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​ സി​ന്ധു സ​മാ​ജ് മ​ന്ദി​റി​ൽ ഓ​ണാ​ഘോ​ഷ​മൊ​രു​ക്കി
Share
ന്യൂഡ​ൽ​ഹി: ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൾ​ഡ് ര​ജീ​ന്ദ​ർ ന​ഗ​റി​ലെ സി​ന്ധു സ​മാ​ജ് മ​ന്ദി​റി​ൽ ആ​ഘോ​ഷി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മു​ഖ്യാ​തി​ഥി ഹി​സ് ഗ്രേ​സ് ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ഓ​ൾ ഇ​ന്ത്യാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഐ​മ) ചെ​യ​ർ​മാ​ൻ ബാ​ബു പ​ണി​ക്ക​ർ,

ഐ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. മ​നോ​ജ്, മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്സ് സി​എം​ഡി മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ൽ, ദീ​പി​ക എ​ഡി​റ്റ​ർ, നാ​ഷ​ണ​ൽ അ​ഫ​യേ​ഴ്സ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​മാ​ത്യു അ​ഴ​ക​നാ​കു​ന്നേ​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ പി ​പി പ്രി​ൻ​സ്, ടോ​ണി ക​ണ്ണ​മ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.



തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സ്നേ​ഹാ ഷാ​ജി​യു​ടെ നൃ​ത്ത സം​വി​ധാ​ന​ത്തി​ൽ നാ​ട്യ​ക്ഷേ​ത്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന രം​ഗ​പൂ​ജ​യോ​ടെ ആ​രം​ഭി​ച്ചു. ലി​ജി​മോ​ൾ ബോ​ബി​യും സം​ഘ​വും മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വാ​തി​ര​യും ഈ​വ മ​രി​യ ബോ​ബി​യും സം​ഘ​വും ഫ്യൂ​ഷ​ൻ ഡാ​ൻ​സും അ​വ​ത​രി​പ്പി​ച്ചു.



അ​മ​ല ബെ​ന്നി, അ​രോ​ണ ബി​നു, ഏ​ഞ്ച​ൽ ടോ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മാ​റ്റി​ക് ഡാ​ൻ​സു​ക​ളും സെ​ന്‍റ് തോ​മ​സ് യൂ​ണി​റ്റ് റോ​സ് മ​രി​യ​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​പ്പാ​ട്ടു​ക​ളും ന​ഴ്സ​സ് ഗി​ൽ​ഡ് സ്കി​റ്റും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ഫെ​റോ​ന പ​ള്ളി ക്വ​യ​ർ സം​ഘം ജി​ൻ​സ​ന്‍റെയും റോ​ണി മാ​ത്യു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ന​ട​ത്തി. മ​ഹാ​ബ​ലി​യാ​യി സ​ന​ൽ കാ​ട്ടൂ​ർ വേ​ഷ​മി​ട്ടു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.