• Logo

Allied Publications

Delhi
ഡി​എം​എ​സി​ന്‍റെ ഓ​ണാ​ഘോ​ഷ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു
Share
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​കെ2​ബി​സി പാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. രാ​ജ്യ​സ​ഭാ എം​പി അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ ഉ​ദ്‍​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​വി​ലി​യ​ൻ ഇ​ന്‍റീ​രി​യേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ സി​എം​ഡി ബീ​നാ ബാ​ബു​റാം, ഡോ. ​രാ​ജ​ൻ സ്‍​ക​റി​യ, ജി. ​ശി​വ​ശ​ങ്ക​ര​ൻ, കെ. ​എ​ൻ ജ​യ​രാ​ജ്, ഡോ. ​ശ്രീ​നി​വാ​സ​ൻ ത​മ്പു​രാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ൽ, ആ​രോ​ഗ്യ രം​ഗ​ത്തെ സ്തു​ത്യ​ർ​ഹ സേ​വ​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി വി​ശി​ഷ്‍​ട സേ​വ​ന പു​ര​സ്കാ​ര​വും സേ​വ​ന പു​ര​സ്കാ​ര​വും വി​ത​ര​ണം ചെ​യ്തു. കെ.​എ​ൻ. ജ​യ​രാ​ജ്, പ​വി​ത്ര​ൻ കൊ​യി​ലാ​ണ്ടി, ഡോ. ​ആ​ൽ​ഫി ഗീ​വ​ർ, കെ.​വി ഹം​സ, വി. ​മാ​ത്യു, വി​പി​ൻ കൃ​ഷ്‍​ണ, ആ​ൻ​സി ഡാ​നി​യേ​ൽ, ബി​ജി മ​നോ​ജ്, ദീ​പ്‍​തി ഗോ​പ​കു​മാ​ർ, സ​ന്ധ്യ അ​നി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്ക്കാ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

മാ​ർ​ഷ്യ​ൽ ആ​ർ​ട്ട്‍​സി​ൽ ഉ​ജ്വ​ൽ സു​ഭാ​ഷ്, നി​ത്യ​ശ്രീ, ഏ​ഞ്ച​ൽ മ​റി​യം, ബി​ജോ​യ് എ​ന്നി​വ​ർ​ക്കാ​ണ് ബ​ഹു​മ​തി​ക​ൾ ല​ഭി​ച്ച​ത്. പ്രോഗ്രാം അ​വ​ത​ര​ണ​ത്തി​ന് മേ​ഘ എം.​നാ​യ​ർ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി.

ജ​യ​പ്ര​ഭ മേ​നോ​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ച്ച നൃ​ത്യ, എ​ൻ​എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​രു​വാ​തി​ര, എ​സ്എ​ൻ​ഡി​പി ശാ​ഖ ഫ​രീ​ദാ​ബാ​ദി​ന്‍റെ വ​ഞ്ചി​പ്പാ​ട്ട്, ചം​ഗ്സ് വ​നി​താ കൂ​ട്ടാ​യ്മ​യാ​യ വി​കാ​സി​ന്‍റെ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, നി​ത്യ​ചൈ​ത​ന്യ ക​ള​രി​യു​ടെ ക​ള​രി, ബി​ജു ജ​ന​ത​യും പാ​ർ​ട്ടി​യും ചേ​ർ​ന്ന് മാ​ട​ത​രം​ഗി​ണി ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

പി.എ​ൻ. വി​ജ​യ​ൻ നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു. ക്യാ​പ്റ്റ​ൻ കൃ​ഷ്‍​ണ​യും സം​ഘ​വും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.