• Logo

Allied Publications

Delhi
ഡി​എം​എ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ന്യൂ ​ര​ഞ്ജി​ത്ത് ന​ഗ​ർ ബാ​ബാ ഭൂ​മി​ക ശി​വ​മ​ന്ദി​ർ ഹാ​ളി​ൽ ചെ​യ​ർ​മാ​ൻ ക​ല്ല​റ മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മു​ഖ്യാ​തി​ഥി മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ല്ല​റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വി. മ​ണി​ക​ണ്ഠ​ൻ, കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ, സ​ർ​വ്വോ​ദ​യ ക​ന്യാ വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പ​ൾ അ​നു​പ​മ ത​നേ​ജ, യ​ശ്വ​ന്ത് സിം​ഗ്, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, സ​ജി​ത ജ​യ​പ്ര​കാ​ശ്, ഏ​രി​യ സെ​ക്ര​ട്ട​റി പി.​പി. പ്രി​ൻ​സ്, ട്ര​ഷ​റ​ർ അ​ഖി​ൽ കൃ​ഷ്‌​ണ​ൻ, ഡി​എം​എ മു​ൻ പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.



ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ​ത്ത്, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഭാ​ഗ്യ പ​രീ​ക്ഷ​ണ​ത്തി​ൽ ന​റു​ക്കു​വീ​ണ​വ​ർ​ക്ക് വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം മെ​ഗാ തി​രു​വാ​തി​ര​ക​ളി​യും വ​ടം​വ​ലി മ​ത്സ​ര​വു​മാ​യി​രു​ന്നു. ഏ​രി​യ​യി​ലെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.



മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ല്ല​റി ഒ​രു​ക്കി​യ ല​ക്കി ഡ്രോ​യി​ലെ ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യി​ൽ ധാ​രാ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.