• Logo

Allied Publications

Delhi
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ മാ​ർ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
Share
ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാർ​ഡൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശ​ന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേ​ന്മാ​രി​ൽ മുൻപ​നും പ​രി​ശു​ദ്ധ സ​ഭ​യു​ടെ പ്ര​ഥ​മ ര​ക്ത​സാ​ഷി​യു​മാ​യ പ​രി​ശു​ദ്ധ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ന‌ടക്കുന്നു.

ജ​നു​വ​രി അഞ്ച് മു​ത​ൽ 12 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​ന്നം​കു​ളം ഭ​ദ്രാ​സ​നാ​ധി​പൻ ഡോ. ​ഗീ​വ​ർ​ഗി​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാണ് പെരുന്നാൾ ന​ട​ക്കുന്നത്.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​യ്ക്ക് വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സിന്‍റെയും മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണം ന​ട​ക്കു​ന്നുണ്ട്.

പരിപാടികൾ

ചൊ​വ്വാഴ്ച (സെന്‍റ് സ്റ്റീഫൻസ് ഡേ) വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​നും കു​ർ​ബാ​ന​യ്ക്കും റ​വ. ഫാ. ​പ​ത്രോ​സ് കെ. ​ജോ​യി (വി​കാ​രി, മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ജ​ന​ക്പൂ​രി) നേ​തൃ​ത്വം ന​ൽ​കും.

ബു​ധ​നാഴ്ച വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാർഥ​ന. വ്യാ​ഴാഴ്ച വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാർഥ​ന. വെ​ള്ളി‌‌‌യാഴ്ച വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാർഥ​ന.

ശ​നിയാഴ്ച വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​ന് ഡോ. ​ഗീ​വ​ർ​ഗിസ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്തയു​ടെ നേ​തൃ​ത്വ​ത്തി​ൽ. ഏഴിന് വ​ച​ന ശു​ശ്രൂ​ഷ​യ്ക്ക് ഡോ. ​ഗീ​വ​ർ​ഗി​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും.

7.30ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം. 8.30ന് ധൂ​പ​പ്രാ​ർ​ഥ​ന, ശ്ലൈ​ഹീ​ക വാ​ഴ്‌​വ്, ആ​ശീർ​വാ​ദം, കൈ​മു​ത്ത്, സ്നേ​ഹ​വി​രു​ന്ന്. ഞാ​യ​റാഴ്ച രാവിലെ 7.30ന് പ്ര​ഭാ​ത ന​മ​സ്കാ​രം, കുർബാ​ന​യ്ക്ക് കു​ന്നം​കു​ളം ഭ​ദ്രാ​സ​നാ​ധി​പൻ ഡോ. ​ഗീ​വ​ർ​ഗിസ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത‌യു‌ടെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ ന​ട​ക്കും.

10.30ന് 20232024 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഇ​ട​വ​ക​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ പത്താം ക്ലാ​സി​ലും 12ാം ക്ലാ​സി​ലും ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് അ​ക്കാ​ദ​മി​ക് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.

തു​ട​ർ​ന്ന് ശ്ലൈ​ഹീ​ക വാ​ഴ്‌​വ്, ആ​ശീർവാ​ദം, കൈ​മു​ത്ത്, നേ​ർ​ച്ച​വി​ള​മ്പ്. 11ന് പെ​രു​ന്നാ​ൾ കൊ​ടി​യി​റ​ക്ക്

ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​
യാ​ത്രയയ​പ്പു ന​ൽ​കി.
ന്യൂഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗീ മ​യൂ​ർ വി​ഹാ​ർ ശാ​ഖാ ന​മ്പ​ർ 4351ന്‍റെ ​ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​ഖ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റുമാ​രാ​യ
നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ്: വി​ത​ര​ണ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് യു​എം​എ.
ന്യൂ​ഡ​ൽ​ഹി: നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ പ​ദ്ധ​തി‌​യു‌​ടെ ഭാ​ഗ​മാ​യി ഭോ​പ്പാ​ലി​ലെ യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (യു​എം​എ) ന​ഗ​ര​ത്തി​ലു​ട​
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 യാ​ത്ര‌യ‌യ്​പ്പു ന​ൽ​കി.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2ന്‍റെ ​ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്
നോ​യി​ഡ, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ വി. ​അ​ൽ​ഫോ​ൻ​സാ​മ തി​രു​നാ​ൾ.
ന്യൂഡൽഹി: നോ​യി​ഡ, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ വി. ​അ​ൽ​ഫോ​ൻ​സാ​മ​യു​ടെ സ്മ​ര​ണ​യ്ക്കാ​യി തി​രു​നാൾ ആ​ഘോ​ഷി​ക്കു​ന്നു.