• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ
Share
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​ഖ്യാ​പി​ച്ചു. കു​വൈ​റ്റ് ദേ​ശീ​യ ദി​ന​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഈ മാസം 21 മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ക.

ഷെ​യ്ഖ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ച​ട​ങ്ങി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച്ച​ർ മ​ന്ത്രി, യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി, ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​നാ​സ​ർ മു​ഹൈ​സ​ൻ, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി സി​യാ​ദ് അ​ൽ ന​ജീം, കു​വൈ​റ്റ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ അ​ൽ ഷൈ​ജി എ​ന്നി​വ​രും വി​വി​ധ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഫെ​സ്റ്റി​വ​ൽ സ്പോ​ൺ​സ​ർ​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള കു​വൈ​റ്റ് അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് ഈ ​ശ്ര​മ​ങ്ങ​ളെ​ന്ന് ച​ട​ങ്ങി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ വാ​ണി​ജ്യ​വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ അ​ജീ​ൽ പ​റ​ഞ്ഞു.

പൊ​തു​താ​ത്പ​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മേ​ഖ​ല​യി​ലെ ഒ​രു പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി കു​വൈ​റ്റി​നെ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​ണ് ഊ​ന്ന​ൽ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള സു​പ്രീം ക​മ്മി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് വാ​ണി​ജ്യ​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ഉ​ത്സ​വ​ത്തി​ന് ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ക​യും ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റീ​ട്ടെ​യി​ൽ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഹോ​ട്ട​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ, വ്യോ​മ​യാ​നം, വി​നോ​ദം എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം നി​ര​വ​ധി സ​ജീ​വ​മാ​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക സ​മ്പ​ദ്വ്യ​വ​സ്ഥ​യെ ശ​ക്ത​മാ​ക്കു​ന്ന​തി​നും ഇ​ത്ത​രം ഉ​ത്സ​വ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് അ​ൽ​അ​ജീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​താ​ഗ​തം, ബാ​ങ്കു​ക​ൾ, സേ​വ​ന​ങ്ങ​ൾ, റ​സ്റ്റോ​റ​ന്‍റ​റു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, റെ​ന്‍റ് എ ​കാ​ർ മേ​ഖ​ഖ​ല എ​ന്നി​വ​യെ​ല്ലാം ഉ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. സ​മ​ഗ്ര​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സ​മി​തി ആ​ത്മാ​ർ​ഥ​മാ​യി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി​യും ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​നാ​സ​ർ മു​ഹൈ​സ​ൻ പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര ടൂ​റി​സം വ​ർ​ധി​പ്പി​ക്കു​ക, ചെ​റു​കി​ട ബി​സി​ന​സ് ഉ​ട​മ​ക​ളെ പി​ന്തു​ണ​യ്ക്കു​ക, പു​തി​യ സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ, സി​വി​ൽ സ​മൂ​ഹം എ​ന്നി​വ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ക​മ്മി​റ്റി ശു​ഷ്കാ​ന്തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഹൈ​സെ​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ