• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ എം.​ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ സാ​ഹി​ത്യ വി​ഭാ​ഗ​മാ​യ സൃ​ഷ്ടി യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ര്‍​മ്മ​ക​ളി​ല്‍ എം.​ടി എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ അ​ന്ത​രി​ച്ച പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ എം.​ടി വാ​സു​ദേ​വ​ന്‍​നാ​യ​രു​ടെ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

കെ​പി​എ ടു​ബ്ലി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണം കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് ഉ​ത്ഘാ​ട​നം ചെ​യ്തു. കെ​പി​എ ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ന്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

അ​നു​സ്മ​ര​ണ പ്ര​മേ​യം സൃ​ഷ്ടി സാ​ഹി​ത്യ വേ​ദി ക​ണ്‍​വീ​ന​ര്‍ വി​നു ക്രി​സ്റ്റി അ​വ​ത​രി​പ്പി​ച്ചു. നി​സാ​ര്‍ കൊ​ല്ലം മോ​ഡ​റേ​റ്റ​ര്‍ ആ​യി​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വൈ​ക്കം മു​ഹ​മ്മ​ദു ബ​ഷീ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വും പ്ര​വാ​സി സാ​ഹി​ത്യ​കാ​ര​നു​മാ​യ നാ​സ​ര്‍ മു​തു​കാ​ട് മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ക്ഷ​ര​വേ​ദി ബ​ഹ്റൈ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, അ​ക്ഷ​ര​വേ​ദി സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സാ​ബു പാ​ല എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​തി​ഹാ​സ തു​ല്യ​മാ​യ ജീ​വി​ത​മാ​യി​രു​ന്നു എം.​ടി യു​ടേ​തെ​ന്നു നാ​സ​ര്‍ മു​തു​കാ​ട് അ​ഭി​പ്രാ​യ​പെ​ട്ടു. ല​ളി​ത​മാ​യ ഭാ​ഷ ശൈ​ലി, സൂ​ക്ഷ​മ​മാ​യ ര​ച​നാ വൈ​ഭ​വം എ​ന്നി​വ കൊ​ണ്ട് മ​ല​യാ​ള ഭാ​ഷ​യെ ഉ​ന്ന​തി​യി​ല്‍ എ​ത്തി​ച്ചു.

എം​ടി എ​ന്ന ര​ണ്ട​ക്ഷ​രം മ​ല​യാ​ളി​ത്വം ഉ​ള്ള അ​ക്ഷ​ര​ങ്ങ​ളായി ​മ​ല​യാ​ളി​ക​ളു​ടെ മ​ന​​സി​ല്‍ ത​ങ്ങി നി​ല്‍​ക്കും. ഇ​നി​യൊ​രു ര​ണ്ടു ത​ല​മു​റ​കൂ​ടി എം​ടി യെ ​വാ​യി​ക്കു​മെ​ന്നും സ​മ്മേ​ള​നം അ​നു​സ്മ​രി​ച്ചു. വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് പു​തു ത​ല​മു​റ ക​ട​ന്നു​വ​ര​ണ​മെ​ന്നും സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​പി​എ സെ​ക്ര​ട്ട​റി ര​ജീ​ഷ് പ​ട്ടാ​ഴി, സൃ​ഷ്ടി ക​ണ്‍​വീ​ന​ര്‍ ബി​ജു ആ​ര്‍ പി​ള്ള എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. കെ​പി​എ ട്ര​ഷ​റ​ര്‍ മ​നോ​ജ് ജ​മാ​ല്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ