• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ ഫെ​സ്റ്റി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
Share
അ​ബു​ദാ​ബി: ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ (ഐ​എ​സ്‌​സി) സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് യു​എ​ഇ ഇ​ന്ത്യ ഫെ​സ്റ്റിന് വെള്ളിയാഴ്ച ​തു​ട​ക്ക​മാ​കും. മൂ​ന്ന് ദി​വ​സം നീ​ളു​ന്ന ഉ​ത്സ​വം ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​ന​ത് ഭ​ക്ഷ​ണം, ക​ര​കൗ​ശ​ല​സാ​മ​ഗ്രി​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള, വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ക്സി​ബി​ഷ​ൻ തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ത്‌​ഘാ​ട​ന​ദി​വ​സം പ്ര​ശ​സ്ത​പി​ന്ന​ണി ഗാ​യി​ക ര​ഞ്ജി​നി ജോ​സ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള അ​ര​ങ്ങേ​റും. 24, 25, 26 തീ​യ​തി​ക​ളി​ലാ​യി 35,000 പേ​ർ ഫെ​സ്റ്റി​ന് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചു.

10 ദി​ർ​ഹ​ത്തി​ന്‍റെ പ്ര​വേ​ശ​ന ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മെ​ഗാ വി​ജ​യി​ക്ക് 100 ഗ്രാം ​സ്വ​ർ​ണ​മാ​ണ് സ​മ്മാ​നം. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അഞ്ച് പേ​ർ​ക്കു വീ​തം എട്ട് ഗ്രാം ​സ്വ​ർ​ണ നാ​ണ​യം, ടെ​ലി​വി​ഷ​ൻ, സ്മാ​ർ​ട്ട് ഫോ​ൺ, സ്മാ​ർ​ട്ട് വാ​ച്ച്, എ​യ​ർ ഫ്ര​യ​ർ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ടാ​കും.

ഐ​എ​സ്‌​സി​യു​ടെ എ​തി​ർ​വ​ശ​ത്താ​യി 300ഓ​ളം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡന്‍റ് ജ​യ​റാം റാ​യ് പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഐ​എ​സ്‌സി‌സി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് ശ്രീ​ധ​ര​ൻ, ദി​നേ​ശ് പൊ​തു​വാ​ൾ, കെ.​എം.​ സു​ജി​ത്ത്, അ​രു​ൺ ആ​ൻ​ഡ്രൂ വ​ർ​ഗീ​സ്, പ്രാ​യോ​ജ​ക​രാ​യ അ​മ​ൽ​ജി​ത്ത് എ.​ മേ​നോ​ൻ, ഡോ. ​തേ​ജ രാ​മ, റ​ഫീ​ഖ് ക​യ​ന​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ