• Logo

Allied Publications

Middle East & Gulf
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം: "ജീ​വ​ന്‍റെ മാ​ലാ​ഖ’ മി​ക​ച്ച നാ​ട​കം, ഒ.ടി. ഷാ​ജ​ഹാ​ൻ മി​ക​ച്ച സം​വി​ധാ​യ​ക​ൻ
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റർ സം​ഘ​ടി​പ്പി​ച്ച 13ാമ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ല്‍ തി​യ​റ്റ​ർ ദു​ബാ​യി ഇന്‍റർനാ​ഷ​ണ​ൽ അ​വ​ത​രി​പ്പി​ച്ച "ജീ​വ​ന്‍റെ മാ​ലാ​ഖ’ മി​ക​ച്ച നാ​ട​ക​മാ​യും ജീ​വ​ന്‍റെ മാ​ലാ​ഖ സം​വി​ധാ​നം ചെ​യ്ത ഒ.ടി. ഷാ​ജ​ഹാ​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ഭി​മ​ന്യു വി​ന​യ​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത് മാ​സ് ഷാ​ർ​ജ അ​വ​ത​രി​പ്പി​ച്ച "ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ’ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ശ്രീ​ജി​ത്ത് ര​മ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബു​ദാ​ബി അ​വ​ത​രി​പ്പി​ച്ച "അ​ബ​ദ്ധ​ങ്ങ​ളു​ടെ അ​യ്യ​രു​ക​ളി’ യും, ​എ​മി​ൽ മാ​ധ​വി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ദു​ബൈ അ​ൽ​ഖൂ​സ് തി​യ​റ്റ​ർ അ​വ​ത​രി​പ്പി​ച്ച ’രാ​ഘ​വ​ൻ ദൈ’​യും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ സം​വി​ധാ​നം ചെ​യ്ത അ​ഭി​മ​ന്യു വി​ന​യ​കു​മാ​ർ മി​ക​ച്ച ര​ണ്ടാ​മ​ത്തെ സം​വി​ധാ​യ​ക​നാ​യും ജീ​വ​ന്‍റെ മാ​ലാ​ഖ​യി​ൽ ഫൈ​സ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ൻ പ​ക​ർ​ന്ന ഡോ. ​ആ​രി​ഫ് ക​ണ്ടോ​ത്തി​നെ മി​ക​ച്ച ന​ട​നാ​യും രാ​ഘ​വ​ൻ ദൈ ​യി​ലെ ഭ​ഗ​വ​തി​യാ​യി വേ​ഷം കെ​ട്ടി​യ ദി​വ്യ ബാ​ബു​രാ​ജി​നെ മി​ക​ച്ച ന​ടി​യാ​യും ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ​യി​ൽ മ​ക​ളാ​യി അ​ഭി​ന​യി​ച്ച സാ​ക്ഷി​ത സ​ന്തോ​ഷി​നെ മി​ക​ച്ച ബാ​ല​താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

നീ​ല​പ്പാ​യ​സ​ത്തി​ലെ അ​ച്ഛാ​ച്ഛ​നാ​യി വേ​ഷം കെ​ട്ടി​യ ബാ​ബു​സ് ച​ന്ദ​ന​ക്കാ​വ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ​യി​ൽ വി​വി​ധ കാ​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ പ​ക​ർ​ന്ന മി​നി അ​ൽ​ഫോ​ൻ​സാ​യെ ര​ണ്ടാ​മ​ത്തെ ന​ടി​യാ​യും അ​മ​യ ജ​യ​ച​ന്ദ്ര​നെ ര​ണ്ടാ​മ​ത്തെ ബാ​ല​താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​സ് കോ​ശി (പ്ര​കാ​ശ​വി​താ​നം ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ), ക്ലി​ന്റ് പ​വി​ത്ര​ൻ (ച​മ​യം അ​ബ​ദ്ധ​ങ്ങ​ളു​ടെ അ​യ്യ​രു​ക​ളി, നീ​ല​പ്പാ​യ​സം, ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ), അ​നി​ത ശ്രീ​ജി​ത്ത്, സു​മ വി​പി​ൻ (വ​സ്ത്രാ​ല​ങ്കാ​രം അ​ബ​ദ്ധ​ങ്ങ​ളു​ടെ അ​യ്യ​രു​ക​ളി), വി​ജു ജോ​സ​ഫ് (പ​ശ്ചാ​ത്ത​ല സം​ഗീ​തം ജീ​വ​ന്റെ മാ​ലാ​ഖ), അ​ലി​യാ​ർ അ​ലി (രം​ഗ​വി​താ​നം ജീ​വ​ന്റെ മാ​ലാ​ഖ) എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു മ​റ്റു അ​വാ​ർ​ഡു​ക​ൾ.

നാ​ട​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഏ​കാ​ങ്ക നാ​ട​ക​ര​ച​ന മ​ത്സ​ര​ത്തി​ൽ സേ​തു​മാ​ധ​വ​ൻ പാ​ലാ​ഴി സ​മ്മാ​നാ​ർ​ഹ​നാ​യി. ഒ​രു മാ​സം നീ​ണ്ടു നി​ന്ന നാ​ട​കോ​ത്സ​വ​ത്തി​ല്‍ ഒ​ൻ​പ​ത് നാ​ട​ക​ങ്ങ​ളാ​ണ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഡോ. ​രാ​ജ വാ​ര്യ​ർ, കെ. ​എ. ന​ന്ദ​ജ​ൻ എ​ന്നി​വ​ർ നാ​ട​ക​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ അ​വ​ലോ​ക​നം ന​ട​ത്തി.

വ​ഴി​മാ​റി​യ ഭാ​വു​ക​ത്വ​ങ്ങ​ളു​ടെ ഒ​ട്ടേ​റെ രീ​തി​ക​ളു​ടെ ആ​ത്മാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട നാ​ട​ക​ങ്ങ​ളാ​യി​രു​ന്നു അ​ര​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ച ഒ​ട്ടു​മി​ക്ക നാ​ട​ക​ങ്ങ​ളും എ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ്, ജോ. ​സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ൽ, ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ധീ​ൻ, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​ഹീ​ർ ഹം​സ, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡന്‍റ് സ​ലിം ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​വി. സു​രേ​ഷ്കു​മാ​ർ,

വേ​ദ ആ​യു​ർ​വേ​ദി​ക് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ റി​ജേ​ഷ്, എ​വ​ർ സേ​ഫ് ഫ​യ​ർ ആ​ൻഡ് സേ​ഫ്റ്റി മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ എം.കെ. സ​ജീ​വ​ൻ, സെ​ന്‍റർ വ​നി​താ വി​ഭാ​ഗം ആക്‌ടിംഗ് ക​ൺ​വീ​ന​ർ ര​ജി​ത വി​നോ​ദ്, ബാ​ല​വേ​ദി പ്ര​സി​ഡന്‍റ്​ മ​ന​സ്വി​നി വി​നോ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ