• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു മ​ര​ണം, നി​ര​വ​ധി​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യം
Share
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ബു​രാ​രി​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. ര​ണ്ടു​പേ​ർ മ​രി​ച്ചു. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ട്.

സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ബു​രാ​രി ഏ​രി​യ​യി​ൽ ഓ​സ്ക​ർ പ​ബ്ലി​ക് സ്കൂ​ളി​ന് സ​മീ​പം പു​തു​താ​യി പ​ണി​തീ​ർ​ത്ത നാ​ലു​നി​ല​ക്കെ​ട്ടി​ട​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ക​ർ​ന്നു​വീ​ണ​ത്.

ഒ​മ്പ​തോ​ളം അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലു​ള​ള അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് ചീ​ഫ് അ​തു​ൽ ഖാ​ർ​ഗ് പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജരി​വാ​ള്‍ എ​ക്സി​ൽ കു​റി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും കേജ​രി​വാ​ള്‍ പ​റ​ഞ്ഞു.

#WATCH | Several fire tenders and Ambulances reach Delhi's Burari area where a building collapsed. Several people are feared trapped.

Details awaited. pic.twitter.com/YjiaYn4y3t

— ANI (@ANI) January 27, 2025

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.