• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ യു​വ​ജ​നോ​ത്സ​വത്തിന് ഇ​ന്ന് അ​ബു​ദാ​ബി​യി​ൽ തു​ട​ക്കം
Share
അ​ബു​ദാ​ബി: അ​റു​നൂ​റോ​ളം കു​ട്ടി​ക​ൾ മാ​റ്റു​ര​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ന് ഇ​ന്ന് ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ തി​രി​തെ​ളി​യും. ഐ​എ​സ്‌​സി​യി​ലെ അ​ഞ്ചു വേ​ദി​ക​ളി​ലാ​യി 21 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

യു​എ​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​മാ​യി മൂ​ന്ന് വ​യ​സി​നും പ​തി​നെ​ട്ട് വ​യ​സി​നും ഇ​ട​യി​ലു​ള്ള അ​റു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ വി​വി​ധ ക്ലാ​സി​ക്ക​ൽ നൃ​ത്ത​രൂ​പ​ങ്ങ​ൾ, സെ​മി ക്ലാ​സി​ക്ക​ൽ നൃ​ത്ത​ങ്ങ​ൾ, ഉ​പ​ക​ര​ണ സം​ഗീ​തം, അ​ഭി​ന​യം, ഫാ​ൻ​സി ഡ്ര​സ്, ക​ർ​ണ്ണാ​ട്ടി​ക്ക്, ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം, സി​നി​മ ഗാ​നം, ല​ളി​ത​ഗാ​നം, ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഏ​ഴു ഇ​ന​ങ്ങ​ളി​ൽ വ​രെ പ​ങ്കെ​ടു​ക്കാം. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​എ​സ്‌​സി പ്ര​തി​ഭ, ഐ​എ​സ്‌​സി തി​ല​ക്ക് സ്ഥാ​ന​ങ്ങ​ൾ സ​മ്മാ​നി​ക്കും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലെ​യും വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ക്കും.

ഭ​വ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ, ഹാ​രോ​ൾ​ഡ് മെ​മ്മോ​റി​യ​ൽ ഇ​നി​ഷ്യ​യേ​റ്റി​വ് എ​ന്നി​വ​രാ​ണ് മു​ഖ്യ​പ്ര​യോ​ജ​ക​ർ. ഇ​ന്ന് നാ​ലി​നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു ന​ട​ക്കു​ക. രാ​ത്രി 11 വ​രെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ ഒ​ന്പ​തി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ര​ണ്ടി​നാ​ണ് സ​മാ​പ​ന​ച്ച​ട​ങ്ങും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കു​ന്ന​ത്.

ഐ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് ജ​യ​റാം റാ​യ്, സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ​സ്. നാ​യ​ർ, ട്ര​ഷ​റ​ർ ദി​നേ​ശ് പൊ​തു​വാ​ൾ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി നാ​സ​ർ ത​മ്പി, ഭ​വ​ൻ​സ് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​രേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, ഹാ​രോ​ൾ​ഡ് മെ​മ്മോ​റി​യ​ൽ ഇ​നി​ഷ്യ​യേ​റ്റി​വ് സ്ഥാ​പ​ക​ൻ റോ​ബി​ൻ​സ​ൺ മൈ​ക്കി​ൾ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ