• Logo

Allied Publications

Middle East & Gulf
"അ​ർ​ഫ​ജ് പ​റ​ഞ്ഞ ക​ഥ​ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​യ പ്ര​തി​ഭ കു​വൈ​റ്റിന്‍റെ അ​ഞ്ചാ​മ​ത് പു​സ്ത​ക​മാ​യ "അ​ർ​ഫ​ജ് പ​റ​ഞ്ഞ ക​ഥ​ക​ൾ' എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​രം മം​ഗ​ഫ് ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ലോ​ക കേ​ര​ള സ​ഭാ അം​ഗം ആ​ർ.​നാ​ഗ​നാ​ഥ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

എ​ഴു​ത്തു​കാ​ര​ൻ ധ​ർ​മ്മ​രാ​ജ് മ​ട​പ്പ​ള്ളി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. പ്ര​ശ​സ്ത നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു​ജി ബ​ത്തേ​രി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല​ക​ളും വാ​യ​ന​യും പൊ​തുജീ​വി​ത​ത്തി​ൽ നി​ന്നും അ​ക​ന്നു പോ​കു​ന്ന​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​മാ​ണ് ഇ​ന്ന് നാം ​കാ​ണു​ന്ന മൂ​ല്യ​ച്യു​തി​യെ​ന്ന് ബാ​ബു​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫെ​ബ്രു​വ​രി ​ മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലെ വ​സ​ന്ത​കാ​ല​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന കു​വൈ​റ്റി​ന്‍റെ ദേ​ശീ​യ പു​ഷ്പ​മാ​യ അ​ർ​ഫ​ജി​ന്റെ പേ​രി​ൽ കു​വൈ​റ്റ് പ്ര​വാ​സി​ക​ളാ​യ പ​തി​നാ​റു ക​ഥാ​കൃ​ത്തു​ക്ക​ൾ ര​ചി​ച്ച സൃ​ഷ്ടി​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് അ​ർ​ഫ​ജ് പ​റ​ഞ്ഞ ക​ഥ​ക​ൾ.

പ്രേ​മ​ൻ ഇ​ല്ല​ത്ത് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജ​വാ​ഹ​ർ കെ.​ എ​ഞ്ചി​നി​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ഭീ​ഷ് തി​ക്കൊ​ടി പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. ജ്യോ​തി​ദാ​സ്.​പി.​എ​ൻ. ക​ഥ​ക​ളെ വി​ല​യി​രു​ത്തി സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ജ​വാ​ഹ​ർ കെ. എ​ഞ്ചി​നീ​യ​റെ ആ​ദ​രി​ച്ചു. സ​ത്താ​ർ കു​ന്നി​ൽ, ഹി​ക്മ​ത്ത്, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, കെ.​വി.​മു​ജീ​ബു​ള്ള, സു​നി​ൽ ചെ​റി​യാ​ൻ, ഗാ​യ​ത്രി, ജി.​സ​ന​ൽ​കു​മാ​ർ, മ​ധു ര​വീ​ന്ദ്ര​ൻ, ജി​തേ​ഷ് രാ​ജ​ൻ, ജ​യ​കു​മാ​ർ ചെ​ങ്ങ​ന്നൂ​ർ, ഷി​ബു കു​ര്യാ​ക്കോ​സ്, മ​ഞ്ജു മൈ​ക്കി​ൾ, മോ​ളി മാ​ത്യു എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

ക​ഥാ​കൃ​ത്തു​ക്ക​ളാ​യ സീ​ന രാ​ജ​വി​ക്ര​മ​ൻ, ലി​പി പ്ര​സീ​ദ്, പ്ര​സീ​ത പാ​ട്യം എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ചെ​യ്തു. സേ​വ്യ​ർ ആ​ന്റ​ണി, ഷി​ബു ഫി​ലി​പ്പ്, സ​തീ​ശ​ൻ പ​യ്യ​ന്നൂ​ർ, പ്ര​വീ​ൺ കൃ​ഷ്ണ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം കൊ​ടു​ത്തു.

പ്ര​തി​ഭ കു​വൈ​റ്റി​ലെ അം​ഗ​ങ്ങ​ൾ ര​ചി​ച്ച മ​റ്റു പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു. മ​ണി​ക​ണ്ഠ​ൻ വ​ട്ടം​കു​ളം കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ