• Logo

Allied Publications

Middle East & Gulf
കാ​സ​ർ​ഗോ​ഡ് എ​ക്സ്പ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ ക​ലാ​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കാ​സ​ർ​ഗോ​ഡ് എ​ക്സ്പ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ(​കെ​ഇ​എ) കു​വൈ​റ്റ്‌ അ​ബ്ബാ​സി​യ ഏ​രി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ക​ലാ​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ എ​വ​ർ​ഗ്രീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​നു​ശോ​ച​ന പ്ര​മേ​യ​ത്തോ​ട് കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​മ​ദ് കോ​ട്ടോ​ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

കെ​ഇ​എ ചീ​ഫ് പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​വി. ബാ​ബു സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കെ​ഇ​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സു​ധ​ൻ അ​വി​ക്ക​ര ജ​ന​റ​ൽ ബോ​ഡി യോ​ഗം നി​യ​ന്ത്രി​ച്ചു.

കെ​ഇ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ, ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ സി.​എ​ച്ച്, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി സി.​എ​ച്ച്, അ​ഡ്വൈ​സ​റി അം​ഗം​ങ്ങ​ളാ​യ സ​ലാം ക​ള​നാ​ട്, മു​നീ​ർ കു​ണി​യ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, ഹ​സ്സ​ൻ ബ​ല്ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​രി​യ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

പു​ഷ്പ​രാ​ജ​ൻ ഒ.​വി. (പ്ര​സി​ഡ​ന്‍റ്), സു​മേ​ഷ് രാ​ജ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷം​സു​ദ്ദീ​ൻ ബ​ദ​രി​യ (ട്ര​ഷ​റ​ർ), ബാ​ബു പി.​വി ഓ​ർ​ഗ​നൈ​സിം​ഗ് (സെ​ക്ര​ട്ട​റി), നാ​സ​ർ ചു​ള്ളി​ക്ക​ര, ശ്രീ​ധ​ര​ൻ ക​ട​വ​ത്ത്, അ​ൻ​സാ​ർ ഓ​ർ​ച്ച, (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഖ​ലീ​ൽ തി​ടി​ൽ, ച​ന്ദ്ര​ൻ, ഖാ​ലി​ദ് ബേ​ക്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), പ്ര​ശാ​ന്ത് നെ​ല്ലി​ക്കാ​ട്ട്, ഹ​നീ​ഫ പാ​ലാ​യി, സ​തീ​ശ​ൻ, അ​നീ​ഷ്, രാ​ജേ​ഷ്. വി, ​റ​ഹീം, ബി​ജു ഗോ​പി​നാ​ഥ്, സു​നി​ൽ കു​മ്പ​ള, അ​നി​ൽ ചീ​മേ​നി (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ.

അ​ഡ്വൈ​സ​റി ബോ​ർ​ഡ്അം​ഗ​ങ്ങ​ളാ​യി സ​ത്താ​ർ കു​ന്നി​ൽ, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, മ​ഹ​മൂ​ദ് അ​പ്സ​ര, സു​ധ​ൻ ആ​വി​ക്ക​ര, സ​മ​ദ് കൊ​ട്ടോ​ടി, ശ്രീ​നി​വാ​സ​ൻ എം.​വി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ സ്വാ​ഗ​ത​വും ജോ​യി​ൻ സെ​ക്ര​ട്ട​റി ഖ​ലീ​ൽ തി​ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കെ​ഇ​എ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

അ​ബ്ദു ക​ട​വ​ത്ത്, ഹ​സ​ൻ ബ​ല്ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ കോ​ൽ​ക്ക​ളി, നി​യാ​സ്, സ​ലാം ക​ള​നാ​ട് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ക​വി​ത​ക​ൾ, ബി​ന്ദു ആ​ശു​തോ​ഷ്, സു​രേ​ഷ് കൊ​ള​വ​യ​ൽ, ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ അ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ, രേ​ഖ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ നാ​ടോ​ടി നൃ​ത്തം, യു​വ​ൻ പ്ര​ശാ​ന്ത്, നി​ര​ഞ്ജ​ൻ ബി​ജു, നി​ഹാ​രി​ഹ ബി​ജു, ഫെ​വ എ​ൽ​സ ഫി​ജൂ​സ്, ഫീ​വ​ൽ ഫി​ജൂ​സ് തോ​മ​സ് എ​ന്നീ കു​ട്ടി​ക​ൾ, അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ