• Logo

Allied Publications

Middle East & Gulf
കെ​ടി​എം​സി​സിക്ക് നവനേതൃത്വം
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​ഥ​മ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍(കെ​ടി​എം​സി​സി) പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ നി​ല​വി​ല്‍ വ​ന്നു. ചീ​ഫ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ബി​ജു ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ദീ​പ​ക് ഫി​ലി​പ്പ്, നോ​യ​ല്‍ ചെ​റി​യാ​ന്‍, ഷി​ബു വി.​സാം, ബി​ജു സാ​മു​വേ​ല്‍ എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.

ജ​നു​വ​രി​യി​ല്‍ ന​ട​ന്ന വാ​ര്‍​ഷി​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞ​ടു​ത്ത 15 അം​ഗ എ​ക്‌​സി​ക്യൂ​ട്ടി​വി​ല്‍ നി​ന്നാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്ത​ത്. മു​ന്‍ സെ​ക്ര​ട്ട​റി ഷി​ജോ തോ​മ​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ചു​മ​ത​ല​ക​ള്‍ കൈ​മാ​റി അ​നു​മോ​ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ചു.

മാ​ര്‍​ത്തോ​മ്മാ സ​ഭ​യി​ല്‍ നി​ന്നും വ​ര്‍​ഗീ​സ് മാ​ത്യു പ്ര​സി​ഡ​ന്‍റാ​യും സിഎ​സ്ഐ സ​ഭ​യി​ല്‍ നി​ന്നും അ​ജോ​ഷ് മാ​ത്യു സെ​ക്ര​ട്ട​റി​യാ​യും പെ​ന്ത​ക്കോ​സ്ത് സ​ഭ​യി​ല്‍ നി​ന്നും ടി​ജോ സി. ​സ​ണ്ണി ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കു​രു​വി​ള ചെ​റി​യാ​ന്‍ (സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ സ​ഭ) വൈ​സ് പ്ര​സി​ഡന്‍റ്, ജോ​സ​ഫ് എം.​പി (ബ്ര​ദ​റ​ന്‍ അ​സം​ബ്ലി) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജീ​സ് ജോ​ര്‍​ജ് ചെ​റി​യാ​ന്‍ (സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ സ​ഭ) ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍.

റോ​യി കെ. ​യോ​ഹ​ന്നാ​ന്‍ (പെ​ന്ത​ക്കൊ​സ്ത്) സ​ജു വാ​ഴ​യി​ല്‍, തോ​മ​സ് (ബ്ര​ദ​റ​ന്‍ അ​സം​ബ്ലി) എ​ന്നി​വ​രെ കൂ​ടാ​തെ സെ​ക്ര​ട്ടി അ​ജോ​ഷ് മാ​ത്യു​വും നാ​ഷ​ണ​ല്‍ ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ചി​ന്‍റെ എ​ന്‍ഇസികെ ​കോ​മ​ണ്‍ കൗ​ണ്‍​സി​ലി​ല്‍ പ്ര​തി​നി​ധി​ക​ളാ​യി​രി​ക്കും.

വി​നോ​ദ് കു​ര്യ​ന്‍, റെ​ജു ഡാ​നി​യേ​ല്‍ ജോ​ണ്‍, ഷാ​ജി തോ​മ​സ്, ഷാ​ജി ചെ​റി​യാ​ന്‍ ജോ​ണ്‍, ജിം ​ചെ​റി​യാ​ന്‍ ജേ​ക്ക​ബ്, ഷി​ജോ തോ​മ​സ്, ഷി​ലു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. ജോ​ണ്‍ തോ​മ​സ് തെ​ക്കും​പു​റം, ബി​ജോ കെ. ​ഈ​ശോ, എ​ബി​ന്‍ ടി. ​മാ​ത്യു എ​ന്നി​വ​ര്‍ ഓ​ഡി​റ്റേ​ഴ്‌​സാ​യി പ്ര​വ​ര്‍​ത്തി​ക്കും.

മാ​ര്‍​ച്ച് അഞ്ചിന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ അ​ടു​ത്ത ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ സ​മ്മേ​ള​നം (ഫെ​ബ്രു​വ​രി 25), ഗു​ഡ് എ​ര്‍​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വേ​ണ്ടി ഒ​രു​ക്കു​ന്ന വി​ള​വ് പ്ര​ച​ര​ണാ​ര്‍​ഥം മോ​ശ വ​ത്സ​ലം ശാ​സ്ത്രി​യാ​ര്‍ സം​ഗീ​ത സ​ന്ധ്യ (ഏ​പ്രി​ല്‍ മൂന്ന്), ടാ​ല​ന്‍റ് ടെ​സ്റ്റ് (ജൂ​ണ്‍ അഞ്ച്), വാ​ര്‍​ഷി​ക ക​ണ്‍​വന്‍​ഷ​ന്‍ (ഒ​ക്ടോ​ബ​ര്‍ ഒന്ന് മു​ത​ല്‍ മൂന്ന് വ​രെ) ക്രി​സ്​മ​സ് ക​രോ​ള്‍ (ഡി​സം​ബ​ര്‍ നാല്) തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ