• Logo

Allied Publications

Middle East & Gulf
അ​ൽ ഐ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ പു​തി​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​ട​ങ്ങും
Share
അ​ബു​ദാ​ബി: അ​ൽ ഐ​നി​ലെ പു​തി​യ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ അ​ൽ ഐ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലു​ലു റീ​ട്ടെ​യി​ലും അ​ൽ ഫ​ലാ​ജ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റും ധാ​ര​ണ​യി​ലെ​ത്തി.

അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു റീ​ട്ടെ​യി​ൽ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സൈ​ഫി രൂ​പാ​വാ​ല​യും അ​ൽ ഫ​ലാ​ജ് ഇ​ൻ വെ​സ്റ്റ്മെന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഹം​ദാ​ൻ അ​ൽ കെ​ത്ബി​യും ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ധാ​ര​ണാപ​ത്ര​ത്തി​ൽ ഒ​പ്പുവ​ച്ചു.

അ​ൽ ഐ​ൻ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന പു​തി​യ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ അ​ൽ ഐ​ൻ ക​മ്യൂ​ണി​റ്റി സെന്‍റ​റി​ലാ​ണ് 20,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ പു​തി​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.

അ​ൽ ഐ​നി​ലെ പു​തി​യ പ​ദ്ധ​തി​ക്കാ​യി അ​ൽ ഫ​ലാ​ജ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു. ലോ​കോ​ത്ത​ര​മാ​യ ഷോ​പ്പിം​ഗ് അ​നു​ഭ​വം കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ൽ ഐ​നി​ലെ പു​തി​യ പ​ദ്ധ​തി​യെ​ന്നും യൂ​സ​ഫ​ലി പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം ഒ​കോ​ടോ​ബ​റോ​ടെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലു​ലു റീ​ട്ടെ​യി​ൽ ഗ്ലോ​ബ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീസ​ർ വി.​ഐ. സ​ലീം, ഗ്രൂ​പ്പ് ഡ​യ​റ​ക്‌ടർ​മാ​രാ​യ എം.​എ. സ​ലീം, മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, ലു​ലു അ​ൽ ഐ​ൻ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ