• Logo

Allied Publications

Europe
വാ​ഴ്ത്ത​പ്പെ​ട്ട കാ​ർ​ലോ അ​ക്കു​ത്തി​സി​നെ​ക്കു​റി​ച്ച് സി​നി​മ
Share
റോം: ​​ഏ​​പ്രി​​ൽ 27ന് ​​വി​​ശു​​ദ്ധ​​രു​​ടെ ഗ​​ണ​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ടു​​ന്ന വാ​​ഴ്ത്ത​​പ്പെ​​ട്ട കാ​​ർ​​സോ അ​​ക്കു​​ത്തി​​സി​​നെ​​ക്കു​​റി​​ച്ച് സി​​നി​​മ വ​​രു​​ന്നു. ‘കാ​​ർ​​ലോ അ​​ക്കു​​ത്തി​​സ്; റോ​​ഡ്മാ​​പ് ടു ​​റി​​യാ​​ലി​​റ്റി’ എ​​ന്ന​​ പേ​​രി​​ലു​​ള്ള സി​​നി​​മ നാ​​മ​​ക​​ര​​ണ​​ച്ച​​ട​​ങ്ങ് ന​​ട​​ക്കു​​ന്ന ദി​​വ​​സ​​മാ​​ണ് ലോ​​ക​​മെ​​ങ്ങും റി​​ലീ​​സ് ചെ​​യ്യു​​ക. ത​​ത്കാ​​ലം മൂ​​ന്നു ദി​​വ​​സ​​ത്തേ​​ക്കാ​​യി​​രി​​ക്കും പ്ര​​ദ​​ർ​​ശ​​നം.

ന്യൂ​​യോ​​ർ​​ക്ക് ആ​​സ്ഥാ​​ന​​മാ​​യ കാ​​സി​​ൽ​​ടൗ​​ൺ മീ​​ഡി​​യ​​യാ​​ണു ക​​ത്തോ​​ലി​​ക്കാ ച​​ല​​ച്ചി​​ത്ര സം​​വി​​ധാ​​യ​​ക​​നാ​​യ ജിം ​​വാ​​ൾ​​ബ​​ർ​​ഗി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സി​​നി​​മ നി​​ർ​​മി​​ച്ച​​ത്. അ​​മേ​​രി​​ക്ക​​യി​​ലെ ഫാ​​തോം ഇ​​വ​​ന്‍റ്സാ​​ണു വി​​ത​​ര​​ണ​​ക്കാ​​ർ. കാ​​ർ​​ലോ അ​​ക്കു​​ത്തി​​സി​​ന്‍റെ ജീ​​വി​​ത​​വും ഡി​​ജി​​റ്റ​​ൽ ലോ​​ക​​ത്തി​​ന്‍റെ വെ​​ല്ലു​​വി​​ളി​​ക​​ളെ​​ക്കു​​റി​​ച്ച് യു​​വാ​​ക്ക​​ൾ​​ക്ക് അ​​ദ്ദേ​​ഹം ന​​ൽ​​കു​​ന്ന പാ​​ഠ​​ങ്ങ​​ളും സി​​നി​​മ വ​​ര​​ച്ചു​​കാ​​ട്ടു​​ന്നു.

ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​നെ​​യും നാം ​​ജീ​​വി​​ക്കു​​ന്ന സാ​​ങ്കേ​​തി​​ക​​ലോ​​ക​​ത്തെ​​യുംകു​​റി​​ച്ചു​​ള്ള അ​​ടി​​യ​​ന്ത​​ര ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഉ​​ത്ത​​രം തേ​​ടി അ​​ക്കു​​ത്തി​​സി​​ന്‍റെ കു​​ടും​​ബം, സു​​ഹൃ​​ത്തു​​ക്ക​​ൾ, സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​ർ, പ​​ണ്ഡി​​ത​​ന്മാ​​ർ എ​​ന്നി​​വ​​രു​​മാ​​യു​​ള്ള ലൈ​​വ് ആ​​ക്‌​​ഷ​​ൻ, ആ​​നി​​മേ​​ഷ​​ൻ, ഡോ​​ക്യു​​മെ​​ന്‍റ​​റി ശൈ​​ലി​​യി​​ലു​​ള്ള അ​​ഭി​​മു​​ഖ​​ങ്ങ​​ൾ എ​​ന്നി​​വ സി​​നി​​മ​​യി​​ൽ സം​​യോ​​ജി​​പ്പി​​ക്കു​​ന്നു.

അ​​ക്കു​​ത്തി​​സി​​ന്‍റെ ക​​ബ​​റി​​ടം സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നാ​​യി അ​​മേ​​രി​​ക്ക​​യി​​ലെ നോ​​ർ​​ത്ത് ഡ​​ക്കോ​​ട്ട​​യി​​ൽ​​നി​​ന്ന് ഇ​​റ്റ​​ലി​​യി​​ലേ​​ക്ക് ര​​ണ്ടാ​​ഴ്ച​​ത്തെ തീ​​ർ​​ഥാ​​ട​​ന​​ത്തി​​നു പു​​റ​​പ്പെ​​ടു​​ന്ന ഒ​​രു​​കൂ​​ട്ടം ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ യാ​​ത്ര​​യി​​ലൂ​​ടെ​​യും സി​​നി​​മ ക​​ട​​ന്നു​​പോ​​കു​​ന്നു.

ഇ​​റ്റ​​ലി സ്വ​​ദേ​​ശി​​ക​​ളാ​​യ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ മ​​ക​​നാ​​യി ല​​ണ്ട​​നി​​ൽ 1991 മേ​​യ് മൂ​​ന്നി​​നു ജ​​നി​​ച്ച കാ​​ർ​​ലോ അ​​ക്കു​​ത്തി​​സ് അ​​ർ​​ബു​​ദരോ​​ഗം ബാ​​ധി​​ച്ച് 15ാം വ​​യ​​സി​​ൽ മി​​ലാ​​നി​​ൽ വ​​ച്ച് മ​​രി​​ച്ചു. സു​​വി​​ശേ​​ഷ മൂ​​ല്യ​​ങ്ങ​​ൾ​​ക്ക​​നു​​സൃ​​ത​​മാ​​യി ജീ​​വി​​ച്ച കാ​​ർ​​ലോ​​യെ 2018 ജൂ​​ലൈ അ​​ഞ്ചി​​ന് ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ധ​​ന്യ​​നാ​​യി ഉ​​യ​​ർ​​ത്തി.

കം​​പ്യൂ​​ട്ട​​ർ പ്ര​​തി​​ഭ​​യാ​​യി​​രു​​ന്ന കാ​​ർ​​ലോ​​യ്ക്ക് ന​​വീ​​ന​​മാ​​യ ആ​​ശ​​യ​​വി​​നി​​മ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലൂ​​ടെ സു​​വി​​ശേ​​ഷം പ്ര​​ഘോ​​ഷി​​ക്കാ​​നും മൂ​​ല്യ​​ങ്ങ​​ളെ പ​​ക​​ർ​​ത്താ​​നും ക​​ഴി​​ഞ്ഞു​​വെ​​ന്ന് മാ​​ർ​​പാ​​പ്പ ത​​ന്‍റെ അ​​പ്പ​​സ്തോ​​ലി​​ക പ്ര​​ബോ​​ധ​​ന​​ത്തി​​ൽ സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്നു.

‘സൈ​​ബ​​ർ അ​​പ്പോ​​സ്ത​​ൽ ഓ​​ഫ് ദ ​​യൂ​​ക്ക​​ാറിസ്റ്റ്’ എ​​ന്ന വി​​ശേ​​ഷ​​ണ​​മു​​ള്ള കാ​​ർ​​ലോ അ​​ക്കു​​ത്തി​​സ് വെ​​ബ്‌​​സൈ​​റ്റ് വ​​ഴി അ​​ഞ്ച് ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ൽ ദി​​വ്യ​​കാ​​രു​​ണ്യഭ​​ക്തി പ്ര​​ച​​രി​​പ്പി​​ച്ചു. താ​​ൻ അ​​നു​​ഭ​​വി​​ച്ച​​റി​​ഞ്ഞ ഈ​​ശോ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തെ മ​​റ്റു​​ള്ള​​വ​​രി​​ലേ​​ക്ക് എ​​ത്തി​​ക്കു​​വാ​​ന്‍ ലോ​​കം മു​​ഴു​​വ​​നി​​ലും ന​​ട​​ന്ന ദി​​വ്യ​​കാ​​രു​​ണ്യ അദ്ഭുത​​ങ്ങ​​ളു​​ടെ ഒ​​രു വെ​​ര്‍​ച്വല്‍ ലൈ​​ബ്ര​​റി​​യും നി​​ർ​​മി​​ച്ചു.

2020 ഒ​​ക്‌​​ടോ​​ബ​​ർ പ​​ത്തി​​ന് ഇ​​റ്റ​​ലി​​യി​​ലെ അ​​സീ​​സി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ അ​​ദ്ദേ​​ഹ​​ത്തെ വാ​​ഴ്ത്ത​​പ്പെ​​ട്ട​​വ​​രു​​ടെ ഗ​​ണ​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി. ആ​​ദ്യ മി​​ല്ലേ​​നി​​യ​​ൽ വി​​ശു​​ദ്ധ​​നാ​​യ കാ​​ർ​​ലോ അ​​ക്കു​​ത്തി​​സി​​ന്‍റെ നാ​​മ​​ക​​ര​​ണ​​ത്തീ​​യ​​തി ക​​ഴി​​ഞ്ഞ ന​​വം​​ബ​​ർ 20നാ​​ണ് ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഏ​​പ്രി​​ൽ 27ന് ​​പ്രാ​​ദേ​​ശി​​ക​​സ​​മ​​യം രാ​​വി​​ലെ 10.30ന് ​​വ​​ത്തി​​ക്കാ​​നി​​ലെ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ച​​ത്വ​​ര​​ത്തി​​ലാ​​ണ് നാ​​മ​​ക​​ര​​ണ​​ച്ച​​ട​​ങ്ങ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന