• Logo

Allied Publications

Europe
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന് ഇ​നി പു​തി​യ നേ​തൃ​ത്വം
Share
വാ​ഷിം​ഗ്ട​ൺ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2025 2027 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജിയൺ പ്ര​സി​ഡ​ന്‍റ് ബി​ജു ​പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബി​ജു മൈ​ക്കി​ൾ വാ​ർ​ഷി​ക ക​ണ​ക്ക് അ​വ​ത​ര​ണ​വും ന​ട​ത്തി. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കും യോ​ഗം ഐ​ക്യ​ക​ണ്ഡേ​ന പാ​സാ​ക്കി.

ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​കാ​ലം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ക​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്ത എ​ല്ലാ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്കും പ്ര​സി​ഡ​ന്‍റ് ബി​ജു​ പീ​റ്റ​ർ ന​ന്ദി അ​റി​യി​ച്ചു.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജിയൺ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​വാ​ൻ സ്പോ​ൺ​സ​ർ​മാ​രാ​യി​രു​ന്ന​വ​ർ​ക്ക് യോ​ഗം പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. യു​ക്‌​മ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ര്യ​ൻ ജോ​ർ​ജ്, അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് നി​യ​ന്ത്രി​ച്ച​ത്.

മു​ൻ റീ​ജിയണൽ പ്ര​സി​ഡ​ന്‍റ് ബി​ജു​പീ​റ്റ​ർ ദേ​ശീ​യ സ​മി​തി​യം​ഗ​മാ​യും ഷാ​ജി തോ​മ​സ് വ​രാ​കു​ടി പ്ര​സി​ഡ​ന്‍റാ​യും സ​നോ​ജ് വ​ർ​ഗീ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഷാ​രോ​ൺ ജോ​സ​ഫ് ട്ര​ഷ​റ​റാ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.



അ​ഭി​രാം​പി.വി, ​അ​ശ്വ​തി ശ്രീ​നാ​ഥ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും ജെ​റി​ൻ ജോ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ജോ​സ​ഫ് മാ​ത്യു ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​നി​ൽ ഹ​രി​യാ​ണ് റീ​ജി​യ​ണ​ൽ പിആ​ർഒ. രാ​ജീ​വ്.​സി.​പി ആ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ, ബി​നോ​യ് മാ​ത്യു സ്പോ​ർ​ട്സ്കോ​ർ​ഡി​നേ​റ്റ​ർ, ബി​ജോ​യ്തോ​മ​സ് ചാ​രി​റ്റി കോഓ​ർ​നേ​ഡി​റ്റ​ർ, ജി​ൽ​സ​ൺ ജോ​സ​ഫ് ന​ഴ്സ​സ്ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ, ബി​നു തോ​മ​സ് യു​ക്‌​മ ന്യൂ​സ്കോ​ഓർ​ഡി​നേ​റ്റ​ർ, ജ​നീ​ഷ് കു​രു​വി​ള, സോ​ഷ്യ​ൽ മീ​ഡി​യ കോഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.

നി​ല​വി​ലെ സെ​ക്ര​ട്ട​റി ബെ​ന്നി​ജോ​സ​ഫ് എ​ക്സ് ഒ​ഫീ​ഷ്യോ ആ​യി ക​മ്മി​റ്റി​യി​ൽ തു​ട​രും. എ​ല്ലാ ഭാ​ര​വാ​ഹി​ക​ളെ​യും ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം ഏകകണ്ഠമായി ആണ് തെര​ഞ്ഞെ​ടു​ത്ത​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന