• Logo

Allied Publications

Middle East & Gulf
യു​വ​ക​ലാ​സ​ന്ധ്യ: ര​മ്യ ന​മ്പീ​ശ​നും സം​ഘ​വും എ​ത്തു​ന്നു
Share
അ​ബു​ദാ​ബി: ക​ലാ സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യ യു​വ​ക​ലാ​സാ​ഹി​തി ഒ​രു​ക്കു​ന്ന യു​വ​ക​ലാ സ​ന്ധ്യ ശ​നി​യാ​ഴ്ച 6.30 മു​ത​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റും. ഭ​ക്ഷ്യ, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. ജി.ആ​ർ. അ​നി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

യു​വ​ക​ലാ​സാ​ഹി​തി അ​ബു​ദാ​ബി​യു​ടെ സ്ഥാ​പ​ക നേ​താ​വും അ​ബു​ദാ​ബി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന മു​ഗ​ൾ ഗ​ഫൂ​റി​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം ന​ൽ​കി വ​രു​ന്ന "മു​ഗ​ൾ ഗ​ഫൂ​ർ അ​വാ​ർ​ഡ് പി.​ബാ​വ ഹാ​ജി'​ക്ക് സ​മ​ർ​പ്പി​ക്കും.

അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ സാം​സ്കാ​രി​ക സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ ന​ൽ​കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ച്ചു​ള്ള​താ​ണ് പു​ര​സ്കാ​രം.

തു​ട​ർ​ന്ന് പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ര​മ്യ ന​മ്പീ​ശ​നും യു​വ​ഗാ​യ​ക​രാ​യ ശി​ഖ പ്ര​ഭാ​ക​ര​നും ഫൈ​സ​ൽ റാ​സി​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന സം​ഗീ​ത നി​ശ​യും അ​ര​ങ്ങേ​റും. അ​നു​ക​ര​ണ ഹാ​സ്യ​ത്തി​ലൂ​ടെ​യും പാ​ര​ഡി പാ​ട്ടു​ക​ളി​ലൂ​ടെ​യും വി​സ്മ​യി​പ്പി​ക്കു​ന്ന സു​ധീ​ർ പ​റ​വൂ​ർ അ​ട​ക്ക​മു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ പ​രി​പാ​ടി​ക​ളും ന​ട​ക്കും.

1970ക​ളി​ൽ കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ട്ട ക​ലാ സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യ യു​വ​ക​ലാ​സാ​ഹി​തി​യു​ടെ പ്ര​ചോ​ദ​നം ഉ​ൾ​കൊ​ണ്ട് ര​ണ്ട​ര പ​തി​റ്റാ​ണ്ടു മു​ൻ​പാ​ണ് പ്ര​വാ​സ ഭൂ​മി​ക​യി​ൽ യു​വ​ക​ലാ​സാ​ഹി​തി എ​ന്ന നാ​മം സ്വീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് റോ​യ് ഐ. ​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി രാ​കേ​ഷ് ന​മ്പ്യാ​ർ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ജാ​സി​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ശ​ങ്ക​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ, ദേ​വു വി​മ​ൽ (ഡ​യ​റ​ക്ട​ർ അ​ൽ സാ​ബി ഗ്രൂ​പ്പ് ), മ​നു കൈ​ന​ക​രി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ