• Logo

Allied Publications

Europe
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം​നേ​ടി മ​ല​യാ​ളി ആ​ദി​ൽ നൈ​സാം
Share
ഡ​ബ്ലി​ൻ: മ​ല​യാ​ളി​യാ​യ ആ​ദി​ൽ നൈ​സാം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം​നേ​ടി. അ​ണ്ട​ർ 16 വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ തെ​രഞ്ഞെ​ടു​ത്ത​ത്. ലെ​ൻ​സ്റ്റ​ർ ക്രി​ക്ക​റ്റ് ക്ല​ബി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.

ഡ​ബ്ലി​ൻ ഫീ​നി​ക്സ് ക്രി​ക്ക​റ്റ് ക്ല​ബി​ൽ നി​ന്നും സെ​ക്ഷ​ൻ ല​ഭി​ച്ച ഏ​ക മ​ല​യാ​ളി​യാ​ണ് ആ​ദി​ൽ. ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ വ്യാ​ഴാ​ഴ്ച മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഇ​തി​ലേ​ക്കാ​യി 11 അം​ഗ ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

മൊ​ത്തം അ​ഞ്ചു മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ചൊ​വ്വാ​ഴ്ച സ്റ്റി​റ്റി​യ​ൻ​സ് ടീ​മു​മാ​യി വാം ​അ​പ്പ് മ​ത്സ​ര​വും ന​ട​ക്കും. അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നും പോ​വു​ന്ന ടീം ​അം​ഗ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് ട്രെ​യി​നിം​ഗ് ക്യാ​മ്പി​ലും പ​ങ്കെ​ടു​ക്കും.

ഡ​ബ്ലി​നി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ബെ​ൽ​വി​ഡി​യ​ർ കോ​ള​ജി​ലെ ജൂ​ണി​യ​ർ സെ​ർ​ട്ട് വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ൽ ക്രി​ക്ക​റ്റി​നൊ​പ്പം പ​ഠ​ന​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ചു വ​രു​ന്നു. ഇ​തി​ന​കം ന​ട​ന്ന ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​നം മൂ​ല​മാ​ണ് ആ​ദി​ലി​നു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ൽ ഇ​ടം നേ​ടാ​നാ​യ​ത്.

2023ൽ ​ലെ​ൻ​സ്റ്റ​ർ ക്ല​ബി​ന്‍റെ മി​ക​ച്ച ബൗ​ള​റി​നു​ള്ള അ​വാ​ർ​ഡും 2024ൽ ​ഫീ​നി​ക്സ് ക്ല​ബി​ന്‍റെ മി​ക​ച്ച താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡും ആ​ദി​ൽ നേ​ടി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി കു​ന്നി​ൽ നൈ​സാ​മി​ന്‍റെ​യും(​അ​യ​ർ​ല​ൻ​ഡ്) തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ പു​തു​വ​ൽ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഡാ​ഫോ​ഡി​ൽ​സി​ൽ സു​നി​ത ബീ​ഗ​ത്തി​ന്‍റെ​യും (നാ​ഷ​ണ​ൽ മ​റ്റേ​ർ​ണി​റ്റി ഹോ​സ്പി​റ്റ​ൽ ഡ​ബ്ലി​ൻ, അ​യ​ർ​ല​ൻ​ഡ്) മ​ക​നാ​ണ് ആ​ദി​ൽ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന