• Logo

Allied Publications

Europe
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി ഒ​ഐ​സി​സി യു​കെ; ജ​ന​ങ്ങ​ളെ കെെ​യി​ലെ​ടു​ത്ത് യു​വ​നേ​താ​വ്
Share
ക​വ​ൻ​ട്രി: യു​കെ​യി​ലെ​ത്തി​യ എം​എ​ൽ​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ക​വ​ൻ​ട്രി​യി​ൽ ഗം​ഭീ​ര പൗ​ര​സ്വീ​ക​ര​ണ​വും ആ​ദ​ര​വും ഒ​രു​ക്കി ഒ​ഐ​സി​സി യു​കെ. കൊ​വ​ൻ​ട്രി​യി​ലെ ടി​ഫി​ൻ ബോ​ക്സ്‌ റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​ത്തി​ൽ യു​കെ​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് നി​ർ​വ​ഹി​ച്ചു. നാ​ഷ​ണ​ൽ വ​ക്താ​വും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ റോ​മി കു​ര്യാ​ക്കോ​സ് ആ​മു​ഖ പ്ര​സം​ഗം ന​ൽ​കി. ച​ട​ങ്ങി​ൽ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട് ആ​ശം​സ​ക​ൾ നേ​ർ​ന്നു.



പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​മാ​യി സം​വാ​ദി​ക്കു​ന്ന​തി​നും രാ​ഹു​ൽ സ​മ​യം ക​ണ്ടെ​ത്തി. സ​ദ​സി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് കാ​ച്ചി​ക്കു​റു​ക്കി​യും ചി​ന്തി​പ്പി​ക്കു​ന്ന​തു​മാ​യ മ​റു​പ​ടി​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം പ​രി​പാ​ടി​യി​ലെ മി​ന്നും താ​ര​മാ​യി മാ​റി.

ച​ട​ങ്ങി​ൽ വ​ച്ച് ഒ​ഐ​സി​സി യു​കെ ക​വ​ൻ​ട്രി യൂ​ണി​റ്റ് രാ​ഹു​ലി​ന് സ്നേ​ഹാ​ദ​ര​വ് ന​ൽ​കി. സം​ഘ​ട​ന​യു​ടെ ക​വ​ൻ​ട്രി, ലെ​സ്റ്റ​ർ യൂ​ണി​റ്റു​ക​ളു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​നും ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള ചു​മ​ത​ലാ​പ​ത്രം കൈ​മാ​റു​ന്ന ച​ട​ങ്ങും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.



യു​കെ​യി​ലെ ജ​ന​ങ്ങ​ൾ ത​നി​ക്ക് ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​നും അം​ഗീ​കാ​ര​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി അ​റി​യി​ച്ച രാ​ഹു​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രോ​ടൊ​പ്പം സ്നേ​ഹ​വി​രു​ന്നും ആ​സ്വ​ദി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ക​വ​ൻ​ട്രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന