• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഭ​ര​ണം ന​ട​ത്തി​യ കേ​ന്ദ്ര കേ​ര​ള സ​ർ​ക്കാ​റു​ക​ളി​ൽ നി​ന്നും വേ​ണ്ട​ത്ര അ​നു​ഭാ​വ പൂ​ർ​ണ​മാ​യ സ​മീ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന​തു​കൊ​ണ്ടു ത​ന്നെ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് പ്ര​വാ​സ ലോ​ക​ത്തു നി​ന്നും കൂ​ട്ടാ​യ യോ​ജി​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല കു​റ്റ്യാ​ടി പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ൽ "താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്' സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചോ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടോ തി​രി​ച്ച് വ​രു​ന്ന പ്ര​വാ​സി​ക​ള്‍​ക്കാ​യി സു​സ്ഥി​ര തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്ക​ണം എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ൽ​കെ​യ​ർ എ​ന്ന സേ​വ​ന വിം​ഗി​ലൂ​ടെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ ന​ട​ത്തു​ന്ന ഭ​ക്ഷ​ണ കി​റ്റു​ക​ൾ, യാ​ത്രാ ടി​ക്ക​റ്റു​ക​ൾ, തൊ​ഴി​ൽ നി​യ​മ സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മെ​ഡ്കെ​യ​ർ എ​ന്ന മെ​ഡി​ക്ക​ൽ വിം​ഗി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കി വ​രു​ന്ന മ​രു​ന്നു​ക​ളും മ​റ്റ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളും പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ പ്ര​സ​ക്തി​യും പാ​ർ​ശ്വ​വ​ത്കൃ​ത സ​മൂ​ഹ​ത്തി​നു​വേ​ണ്ടി പാ​ർ​ട്ടി ന​ട​ത്തു​ന്ന ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളെ​യും കു​റി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ജോ​ഷി ജോ​സ​ഫ് സം​സാ​രി​ച്ചു.

കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ ചേ​രു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി സ​ദ​സി​നോ​ട് വി​ശ​ദീ​ക​രി​ക്കു​ക​യും സ​ദ​സിൽ നി​ന്നും ഉ​യ​ർ​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം വേ​ളം സ്വാ​ഗ​തം പ​റ​ഞ്ഞ പ്ര​വാ​സി സം​ഗ​മ​ത്തി​ന് അ​മീ​ൻ ആ​റാ​ട്ടു​പു​ഴ ന​ന്ദി പ​റ​ഞ്ഞു. അ​നി​ൽ ആ​റ്റി​ങ്ങ​ൽ, റ​ഫീ​ക് മ​ണി​യ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ