• Logo

Allied Publications

Europe
ഉ​മ്മ​ൻ ചാ​ണ്ടി പി.‌ടി. തോ​മ​സ് മെ​മ്മോ​റി​യ​ൽ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും പി.​ടി. തോ​മ​സി​ന്‍റെ​യും സ്മ​ര​ണാ​ർ​ഥം ഒ​ഐ​സി​സി യു​കെ പ്ര​ഥ​മ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. സ്റ്റോ​ക് ഓ​ൺ ട്രെ​ന്‍റി​ൽ വ​ച്ച് ന​ട​ന്ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ട് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വ​ലി​യ ആ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചേ​ർ​ന്നു.

ഒ​ഐ​സി​സി യു​കെ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നീ​തു ജ​സ്റ്റി​ന്‍റെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ​ക്ക് നാ​ഷ​ന​ൽ വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ് ആ​മു​ഖ പ്ര​സം​ഗ​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ടൂ​ർ​ണ​മെ​ന്‍റ് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.പി. വി​ജി സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു.

വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി​ക്കു​ട്ടി ജോ​ർ​ജ് ആ​ശം​സ​യും, സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ർ​ഗീ​സ് ന​ന്ദി​യും അ​ർ​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഐ​ന അ​ബി​ൻ, എ​യ്ഞ്ച​ൽ ഷെ​ബി​ൻ, എ​യ്ഞ്ച​ൽ നെ​ബു, ഒ​ലി​വി​യ സ​ന്തോ​ഷ്, ലൗ​റ ഷെ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ’വെ​ൽ​ക്കം ഡാ​ൻ​സ്’ ന​യ​ന മ​നോ​ഹ​ര​മാ​യി.

ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ് കാ​റ്റ​ഗ​റി​യി​ൽ ന​ട​ത്തി​യ മെ​ൻ​സ് ഡ​ബി​ൾ​സി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ക​പ്പു​യ​ർ​ത്തി​യ​ത് ജെ​റ​മി അ​ക്ഷ​യ് കൂ​ട്ടു​കെ​ട്ടാ​ണ്. ര​ണ്ടാം സ്ഥാ​നം സു​ദീ​പ് അം​ഗ​ത്, മൂ​ന്നാം സ്ഥാ​നം പ്രി​ൻ​സ് ഷി​ന്‍റോ​യും നേ​ടി​ക്കൊ​ണ്ട് ട്രോ​ഫി​ക​ളും ക്യാ​ഷ് പ്രൈ​സു​ക​ളും ക​ര​സ്ഥ​മാ​ക്കി.

40 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തി​യ ബാ​ഡ്മി​ന്‍റ​ൺ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ സു​രേ​ഷ് ഡോ​ൺ ടീം ​ചാം​പ്യ​ന്മാ​രാ​യി. പി.‌ടി. തോ​മ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ക​ര​സ്ഥ​മാ​ക്കി.

മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം പ്ര​കാ​ശ് സു​ഷി​ൽ കൂ​ട്ടു​കെ​ട്ടും മൂ​ന്നാം സ്ഥാ​നം ഹെ​ർ​ലി​ൻ വി​ക്രാ​ന്ത് ടീ​മും ക​ര​സ്ഥ​മാ​ക്കി. ആറ് കോ​ർ​ട്ടു​ക​ളി​ൽ ആ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു കാ​റ്റ​ഗ​റി​യി​ലു​മാ​യി 60 ഓ​ളം ടീ​മു​ക​ൾ മ​ത്സ​രി​ച്ചു.

വീ​റും വാ​ശി​യും ഇ​ട​ക​ല​ർ​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​കാ​ൻ വ​ലി​യ ജ​നാ​വ​ലി​യാ​ണ് സ്റ്റോ​ക് ഓ​ൺ ട്രെ​ന്റി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. രാ​ത്രി എ​ട്ടു വ​രെ നീ​ണ്ടു നി​ന്ന മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ഒ​ഐ​സി​സി യു​കെ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ഔ​ദ്യോ​ഗി​ക വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ്, ക​മ്മി​റ്റി അം​ഗം ബേ​ബി ലൂ​ക്കോ​സ്, കോ​വ​ൻ​ട്രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ർ​ഗീ​സ്, സം​ഘാ​ട​ക സ​മി​തി അം​ഗം അ​ജി എ​ന്നി​വ​രും കാ​ഷ് പ്രൈ​സു​ക​ൾ നാ​ഷ​ന​ൽ ജോ​യിന്‍റ് സെ​ക്ര​ട്ട​റി കെ.പി. വി​ജി, സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് ജോ​സ്, തോ​മ​സ് പോ​ൾ, മു​ര​ളീ ഗോ​പാ​ല​ൻ, സി​ബി ജോ​സ്, ഷി​ജോ മാ​ത്യു തു​ട​ങ്ങി​യ​വ​രും വി​ത​ര​ണം ചെ​യ്തു.

ടൂ​ർ​ണ​മെ​ന്‍റ് ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​ർ കെ.പി.വി​ജി, സം​ഘാ​ട​ക സ​മി​തി അം​ഗം അ​ജി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് പോ​ൾ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന