• Logo

Allied Publications

Middle East & Gulf
ഇ.​കെ.​നാ​യ​നാ​ർ മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: മാ​ർ​സ് ഫു​ജൈ​റ ജേ​താ​ക്ക​ൾ
Share
ഫു​ജൈ​റ: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ.​ നാ​യ​നാ​രു​ടെ സ്മ​ര​ണാ​ർ​ഥം കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സം​ഘ​ടി​പ്പി​ച്ച 11ാമ​ത് ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് അ​ൽ ഫ​ല ഒ​പ്റ്റി​ക്ക​ൽ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ല​ത്തീ​ഫ് ക​ണ്ണോ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫു​ജൈ​റ ക്ല​ബ് സ്‌​റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് കാ​ൽ​പ​ന്തു​ക​ളി​യു​ടെ ദൃ​ശ്യ ചാ​രു​ത ആ​വോ​ളം പ​ക​ർ​ന്നു ന​ൽ​കു​ന്ന​വ​യാ​യി​രു​ന്നു. ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ മാ​സ് ഷാ​ർ​ജ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​ത്തി മാ​ർ​സ് ഫു​ജൈ​റ നാ​യ​നാ​ർ ക​പ്പ് ക​ര​സ്ഥ​മാ​ക്കി.

മാ​സ് ഷാ​ർ​ജ ര​ണ്ടാം സ്ഥാ​ന​വും ല​യ​ണേ​ഴ്സ് എ​ഫ്സി റാ​സ​ൽ​ഖൈ​മ മൂ​ന്നാം സ്ഥാ​ന​വും നൈ​റ്റ് എ​ഫ്സി ഫു​ജൈ​റ നാ​ലാം സ്ഥാ​ന​വും നേ​ടി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി മാ​സ് ഷാ​ർ​ജ​യു​ടെ നാ​സി​ദ്, ഗോ​ൾ കീ​പ്പ​റാ​യി മാ​ർ​സ് ഫു​ജൈ​റ​യി​ലെ ഷ​ഫീ​ഖ്, പ്ര​തി​രോ​ധ താ​ര​മാ​യി മാ​ർ​സ് ഫു​ജൈ​റ​യു​ടെ അ​സീ​ബ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

13 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ ഐ​എ​സ്‌​സി സ്ട്രൈ​ക്കേ​ഴ്സ് ഫു​ജൈ​റ ജേ​താ​ക്ക​ളാ​യി. ദി​ബ്ബ ഡി​എ​സ്‌​എ​ൽ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ര​ണ്ടാം സ്ഥാ​നം നേ​ടി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, ലോ​ക​കേ​ര​ള സ​ഭാം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, മ​ദീ​നാ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജിം​ഗ്‌ ഡ​യ​റ​ക്ട​ർ റ​ഫീ​ഖ്, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്ത്, പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി, ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ, ഹ​ഖ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​മി​ത പ്ര​മോ​ദ്, ര​ഞ്ജി​നി മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ സ്വാ​ഗ​ത​വും ടൂ​ർ​ണ​മെ​ന്‍റ് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ന​ബീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ