• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ വ​ലി​യ നോ​മ്പി​നൊ​രു​ക്ക​മാ​യി ഗ്രാ​ൻ​ഡ്‌​മി​ഷ​ൻ തു​ട​ങ്ങി
Share
ബി​ർ​മിം​ഗ്ഹാം: ത​പ​സി​ന്‍റെ​യും ആ​ത്മ വി​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ​യും നാ​ളു​ക​ളാ​യ വ​ലി​യ നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചു ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ, മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും നോ​മ്പുകാ​ല ധ്യാ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു .

രൂ​പ​ത​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം എ​ല്ലാ നോ​മ്പു​കാ​ല​ത്തും ന​ട​ത്തു​ന്ന ഗ്രാ​ൻ​ഡ് മി​ഷ​ൻ ധ്യാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ​വ​ർ​ഷം ന​ട​ത്തു​ന്ന ഗ്രാ​ൻ​ഡ് മി​ഷ​ൻ 2025ൽ ​ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​നു​ഗ്ര​ഹീ​ത​രാ​യ വ​ച​ന പ്ര​ഘോ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ധ്യാ​ന​ങ്ങ​ൾ ആ​ണ് ഫെ​ബ്രു​വ​രി 28 മു​ത​ൽ ഏ​പ്രി​ൽ 13 വ​രെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഒ​രു​ക്ക​മാ​യി എ​ല്ലാ ഇ​ട​വ​ക, മി​ഷ​ൻ, പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ റ​വ. സി. ​ആ​ൻ മ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ്യാ​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും പ്ര​ത്യേ​ക പ്രാ​ർ​ഥന​ക​ളും ന​ട​ന്നു വ​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ഭാ​ഗ​മാ​യ 109 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നോ​മ്പു​കാ​ല വാ​ർ​ഷി​ക ധ്യാ​നം ന​ട​ക്കു​ന്ന​ത്. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സാ​ധ്യ​മാ​യ എ​ല്ലാ മി​ഷ​നു​ക​ളി​ലും ധ്യാ​ന സ​മ​യ​ത്ത് എ​ത്തി​ച്ചേ​രു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.

വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ, പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ധ്യാ​ന​ത്തിന്‍റെ സ​മ​യ​ക്ര​മ​വും, സ്ഥ​ല​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു. ഗ്രാ​ൻ​ഡ് മി​ഷ​ൻ 2025 നോ​മ്പു​കാ​ല വാ​ർ​ഷി​ക ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ആ​ത്മ വി​ശു​ദ്ധീ​ക​ര​ണ​വും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​വാ​നും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി രൂ​പ​ത പിആ​ർഒ ​റ​വ.ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് അ​റി​യി​ച്ചു.






ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന