• Logo

Allied Publications

Europe
റൂ​ബി ജൂ​ബി​ലി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന് സ്വീ​ക​ര​ണ​വും നോ​മ്പു​കാ​ല ഒ​രു​ക്ക​വും സം​ഘ​ടി​പ്പി​ച്ചു
Share
റോം: ​മാ​ർ​ത്തോ​മ്മാ യോ​ഗം റൂ​ബി ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന് സ്വീ​ക​ര​ണ​വും നോ​മ്പു​കാ​ല ഒ​രു​ക്ക​വും ചി​കി​ത്സ​യി​ലാ​യി​രി​ക്കു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ‌​യ്ക്കു വേ​ണ്ടി പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

റോ​മി​ൽ പ​ഠ​ന​രം​ഗ​ത്തും വി​വി​ധ ക​ർ​മ​രം​ഗ​ങ്ങ​ളി​ലും വ്യാ​പൃ​ത​രാ​യി​രി​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ, സീ​റോ​മ​ല​ങ്ക​ര സ​ഭ​ക​ളി​ലെ വൈ​ദി​ക​രു​ടെ​യും സ​മ​ർ​പ്പി​ത​രു​ടെ​യും ബ്ര​ദേ​ഴ്സി​ന്‍റെ​യും കൂ​ട്ടാ​യ്മ​യാ​യ മാ​ർ​ത്തോ​മ്മാ യോ​ഗ​ത്തി​ന്‍റെ റൂ​ബി ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി റോ​മി​ലെ പ്ര​ധാ​ന ബ​സി​ലി​ക്ക​ക​ളി​ൽ ഒ​ന്നാ​യ മ​രി​യ​മ​ജോ​റെ ബ​സി​ലി​ക്ക​യി​ലെ പൗ​ളി​നോ ചാ​പ്പ​ലി​ൽ വ​ച്ച് ശ​നി​യാ​ഴ്ച ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പ​ണ​വും "ഇ​ട​യ​നോ​ടൊ​പ്പം' സം​ഗ​മ​വും ന​ട​ത്തി.

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​നൊ​പ്പം മാ​ർ​ത്തോ​മ്മാ യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. ഫെ​മി​ൻ ചി​റ്റി​ല​പ്പ​ള്ളി​യും സീ​റോ​മ​ല​ങ്ക​ര സ​ഭ​യു​ടെ പ്ര​തി​നി​ധി​യാ​യി റ​വ.​ഫാ. ഡോ​മി​നി​ക് മൂ​ഴി​ക്ക​ര​യും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മാ​ർ​ത്തോ​മ്മാ യോ​ഗം ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന് പ്ര​ത്യേ​ക​മാ​യി ആ​ദ​ര​വും അ​ഭി​ന​ന്ദ​ന​ങ്ങ​ളും നേ​ർ​ന്നു. ക​ർ​ദി​നാ​ൾ പ​ദ​വി​യും മ​താ​ന്ത​ര സം​വാ​ദ​ത്തി​നു​ള്ള ഡി​കാ​സ്ട്രി​യു​ടെ പു​തി​യ പ്രി​ഫെ​ക്‌​ടാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന് ഫാ.​റ​വ.​ഫാ. ആ​ന്‍റ​ണി മ​രി​യ​ഭ​വ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



റൂ​ബി ജൂ​ബി​ലി​യു​ടെ​യു​ടെ നി​റ​വി​ലാ​യി​രി​ക്കു​ന്ന മാ​ർ​ത്തോ​മ്മാ യോ​ഗം കൂ​ട്ടാ​യ്മ​യു​ടെ നോ​മ്പു​കാ​ല​ത്തി​ന് ഒ​രു​ക്ക​മാ​യി ന​ട​ത്തി​യ ഈ ​സം​ഗ​മ​ത്തി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കും സ​ഭാ സ്നേ​ഹ​ത്തി​ന്‍റെ തീ​ഷ്ണ​ത​യി​ലേ​ക്കും കൂ​ടു​ത​ൽ വ​ള​രാ​നു​ള്ള ആ​ഹ്വാ​നം ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ഏ​വ​ർ​ക്കു​മാ​യി ന​ൽ​കി.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ത​ന്‍റെ യാ​ത്ര​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് സ്ഥി​ര​മാ​യി പ്രാ​ർ​ഥി​ക്കാ​റു​ള്ള മ​രി​യ​മ​ജോ​റെ ബ​സി​ലി​ക്ക​യി​ലെ പ​രി​ശു​ദ്ധ മാ​താ​വി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പൗ​ളി​നോ ചാ​പ്പ​ലി​ൽ വ​ച്ച് ന​ട​ത്തി​യ കൂ​ട്ടാ​യ്മ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രി​ക്കു​ന്ന മാ​ർ​പാ​പ്പ​യ്ക്ക് വേ​ണ്ടി മാ​ർ​ത്തോ​മ്മാ യോ​ഗം കൂ​ട്ടാ​യ്മ പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

സെ​ക്ര​ട്ട​റി സി. ​നി​ഖി​യ സി​എം​സി എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു. പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ​ക്കും മാ​ർ​ത്തോ​മ്മാ യോ​ഗം ഭാ​ര​വാ​ഹി​ക​ൾ ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന