• Logo

Allied Publications

Europe
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രൂ​പി​ക​രി​ച്ച് മി​ഡി​ൽ​സ്ബ​റോ​യി​ലെ മ​ല​യാ​ളി​ക​ൾ
Share
മി​ഡി​ൽ​സ്ബ​റോ: മി​ഡി​ൽ​സ്ബ​റോ​യി​ലും ടീ​സെ​ഡി​ലു​മാ​യി താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഒ​ന്ന് ചേ​ർ​ന്ന് ടീസൈ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ന്ന പേ​രി​ൽ പു​തി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു.

മ​ല​യാ​ളി സാ​നി​ധ്യം താ​ര​ത​മ്യേ​ന കു​റ​വാ​യി​രു​ന്ന ബ്രി​ട്ട​ന്‍റെ നോ​ർ​ത്ത് ഈ​സ്റ്റ് ഭാ​ഗ​ത്തെ പ​ട്ട​ണ​മാ​യ മി​ഡി​ൽ​സ്ബ​റോ​യി​ലേ​ക്ക് ഈ ​ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളാ​യി ഒ​ട്ടേ​റെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​യേ​റി​യി​ട്ടു​ള്ള​ത്.

ഈ ​സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി രൂ​പീ​കൃ​ത​മാ​യ ഈ ​സം​ഘ​ട​ന​യി​ൽ ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും അം​ഗ​ങ്ങ​ളാ​യി എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.



ടി​എം​എ​യു​ടെ പ്ര​സി​ഡന്‍റ് സോ​മി​യ ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഘ​ട​ന​യു​ടെ ഉ​ൽ​ഘാ​ട​ന സ​മ്മേ​ള​ത്തി​ൽ മി​ഡി​ൽ​സ്ബ​റോ മാ​ർ തോ​മാ സ്ലീ​വാ മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ആ​ൻ​ഡ്രൂ​സ് ചെ​ത​ല​ൻ, ലോ​ക കേ​ര​ള സ​ഭ അം​ഗം ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ, യു​ക്മ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​വും സം​രം​ഭ​ക​നു​മാ​യ എ​സി​എം കെ​യ​ർ ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.



മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും ഉ​ന്ന​മ​ന​ത്തി​നും ഉ​ത​കു​ന്ന വ്യ​ത്യ​സ്‍​ത​മാ​യ നി​ര​വ​ധി ക​ർ​മപ​രി​പാ​ടി​ക​ൾ വ​രും കാ​ല​ങ്ങ​ളി​ൽ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​നാ​ണ് സം​ഘ​ട​നാ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.



ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ വ​ർ​ഗീ​സ് മ​റ്റ​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജി റോ​ഷ​ൻ, ജോ​യിന്‍റ് സെ​ക്ര​ട്ട​റി റി​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ റോ​ഷ​ൻ പീ​റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലി​യോ വി​ൻ​സെ​ന്‍റ്, രാ​കേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, നി​ഖി​ൽ വ​ർ​ഗീ​സ്, വി​ഷ് വ​ർ​ഗീ​സ്, കൃ​ഷ്ണ ദാ​സ്, ശ​ര​ത് ജി. ​നാ​യ​ർ, ജോ​ജി ജോ​സ​ഫ്, അ​ജ​യ് ഫി​ലി​പ്പ്, പ​ള​നി​വേ​ൽ ശേ​ഖ​ർ, സാ​ജു ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ വി​പു​ല​മാ​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മിറ്റി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.



സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ, വെ​ബ്സൈ​റ്റ്, ബൈ​ലോ എ​ന്നി​വ​യും പ്ര​കാ​ശ​നം ചെ​യ്തു. പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി മാ​ജി​ക് ഷോ, ​ക​ലാ​പാ​രി​പാ​ടി​ക​ൾ, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന