• Logo

Allied Publications

Europe
യു​കെ​യി​ലെ മ​ല​യാ​ളി ഡോ​ക്‌​ട​ർ​ക്ക് ഒ​ബി​സി​റ്റി സ​ർ​ജ​റി സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ ഓ​ണ​റ​റി ലൈ​ഫ് അം​ഗ​ത്വം
Share
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി​യാ​യ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ൻ ഡോ. ​വി​നോ​ദ് മേ​നോ​ന് ഒ​ബി​സി​റ്റി സ​ർ​ജ​റി സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്ന് ഓ​ണ​റ​റി ലൈ​ഫ് അം​ഗ​ത്വം ന​ൽ​കി ആ​ദ​രി​ച്ചു.

അ​മി​ത​വ​ണ്ണ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കു​ള്ള പ​രി​ച​ര​ണം, നേ​തൃ​ത്വം, അ​ധ്യ‌ാ​പ​നം, പ​രി​ശീ​ല​നം എ​ന്നി​വ​യ്ക്കു​ള്ള ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് ക​ൺ​സ​ൾ​ട്ട​ന്‍റ് സ​ർ​ജ​ൻ ഡോ. ​വി​നോ​ദ് മേ​നോ​ന് ഒ​ബി​സി​റ്റി സ​ർ​ജ​റി സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ(​ഒ​എ​സ്എ​സ്ഐ) ഓ​ണ​റ​റി ലൈ​ഫ് അം​ഗ​ത്വം ന​ൽ​കി ആ​ദ​രി​ച്ച​ത്.

ഫെ​ബ്രു​വ​രി 20 മു​ത​ൽ 22 വ​രെ മും​ബൈ​യി​ലെ ജി​യോ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ഐ​എ​ഫ്എ​സ്ഒ എ​പി​സി & ഒ​എ​സ്എ​സ്ഐ കോ​ൺ​ഗ്ര​സ് 2025ൽ ​ഇ​തി​ഹാ​സ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റാ​ണ് ഈ ​അ​ഭി​മാ​ന​ക​ര​മാ​യ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

ലാ​പ്രോ​സ്കോ​പ്പി​ക് അ​പ്പ​ർ ഗാ​സ്ട്രോ ഇ​ന്‍റ​സ്റ്റൈ​ന​ൽ ഒ​ബി​സി​റ്റി സ​ർ​ജ​നും കാ​ൻ​സ​ർ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​വി​നോ​ദ് മേ​നോ​ൻ ക​വ​ൻ​ട്രി, വാ​ർ​വി​ക്‌​ഷ​യ​ർ, ലീ​മിം​ഗ്‌​ട​ൺ സ്‌​പാ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഹെ​ഡാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ബ്രി​ട്ടീ​ഷ് ഒ​ബി​സി​റ്റി & മെ​റ്റ​ബോ​ളി​ക് എ​സ്എം​എ​സ്എ​സ്എ​സ്‌​റി സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന ആ​ദ്യ​ത്തെ വെ​ള്ള​ക്കാ​ര​ല്ലാ​ത്ത വ്യ​ക്തി കൂ​ടി​യാ​യി ഡോ.​വി​നോ​ദ് മേ​നോ​ൻ.

ബി​ഒ​എം​എ​സ്എ​സി​ലെ പ്ര​സി​ഡ​ന്‍റാ​യ കാ​ല​ത്ത് ത​ന്നെ, ഒ​ബി​സി​റ്റി സ​ർ​ജ​റി സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​മാ​യി(​ഒ​എ​സ്എ​സ്ഐ) സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ഇ​ത് ര​ണ്ട് സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​റി​വ്, മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ, പ​രി​ച​ര​ണ പാ​ത​ക​ൾ, ഗ​വേ​ഷ​ണം എ​ന്നി​വ​യു​ടെ കൈ​മാ​റ്റം സാ​ധ്യ​മാ​ക്കി. ഇ​രു​ദി​ശ​ക​ളി​ലു​മു​ള്ള ട്രെ​യി​നി​ക​ൾ​ക്കാ​യി വി​ദേ​ശ ഫെ​ലോ​ഷി​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

അ​മി​ത​വ​ണ്ണം ബാ​ധി​ച്ച​വ​രു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും മെ​ഡി​ക്ക​ൽ ക​മ്യൂ​ണി​റ്റി​യി​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം വ​ള​ർ​ത്തു​ന്ന​തി​ലും ഡോ. ​മേ​നോ​ന്‍റെ അ​ച​ഞ്ച​ല​മാ​യ സ​മ​ർ​പ്പ​ണ​ത്തെ​യാ​ണ് ഈ ​അ​ഭി​മാ​ന​ക​ര​മാ​യ ബ​ഹു​മ​തി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

ത​ന്‍റെ മേ​ഖ​ല​യി​ൽ വ​ള​രെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു പ്ര​ഫ​ഷ​ണ​ലെ​ന്ന നി​ല​യി​ൽ ഡോ. ​മേ​നോ​ന്‍റെ സം​ഭാ​വ​ന​ക​ൾ യു​കെ മ​ല​യാ​ളി സൂ​ഹ​ത്തി​നാ​കെ അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും യു​ക്മ ദേ​ശീ​യ നേ​തൃ​ത്വം അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന