• Logo

Allied Publications

Middle East & Gulf
ബ​ഹറിൻ കേ​ര​ളീ​യ സ​മാ​ജം ദേ​വ്ജി ബികെഎ​സ് ജി​സി​സി ക​ലോ​ത്സ​വ​ത്തി​ന് ഒരുക്കങ്ങൾ തുടങ്ങി
Share
മ​നാ​മ: കു​ട്ടി​ക​ളു​ടെ ക​ലാ​ഭി​രു​ചി​ക​ൾ മ​ന​സ്‌​സി​ലാ​ക്കു​വാ​നും മി​ക​ച്ച പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നും
ബ​ഹ​റിൻ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​വ്ജി ബികെഎ​സ് ജി​സി​സി ക​ലോ​ത്സ​വ​ത്തി​ന്‍റെ പു​തി​യ പ​തി​പ്പി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്നു. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ, നൂ​റി​ല​ധി​കം വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും 60 ഓ​ളം ഗ്രൂ​പ്പി​ന​ങ്ങ​ളി​ളു​മാ​യി മ​ത്സ​രം ന​ട​ക്കും.

വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യിന്‍റ് നേ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ, ബാ​ല തി​ല​കം, ബാ​ല പ്ര​തി​ഭ പ​ട്ട​ങ്ങ​ളും അ​തി​നു​പു​റ​മേ ഗ്രൂ​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്, സാ​ഹി​ത്യ​ര​ത്ന, സം​ഗീ​ത ര​ത്ന, നാ​ട്യ​ര​ത്ന, ക​ലാ​ര​ത്ന തു​ട​ങ്ങി​യ പ​ട്ട​ങ്ങ​ളും​ സ​മ്മാ​നി​ക്കും.

ഏ​ഷ്യ​യി​ലെ ത​ന്നെ കു​ട്ടി​ക​ളു​ടെ വ​ലി​യ ക​ലാ​മാ​മാ​ങ്ക​മാ​യ സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ മാ​തൃ​ക​യി​ൽ പ്ര​വാ​സ ലോ​ക​ത്തു ന​ട​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ക​ലോ​ത്സ​വ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ത്വ​മു​ള്ള ഏ​തു കു​ട്ടി​ക്കും ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും​അ​റി​യി​ച്ചു.

ബ​ഹറി​ൻ കേ​ര​ളീ​യ സ​മാ​ജം കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മു​ഹ​മ്മ​ദ് ആ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​തി​നി​ധി ആ​യി ക​ലോ​ത്സ​വം നി​യ​ന്ത്രി​ക്കു​ന്ന​ത്. ബി​റ്റോ പാ​ല​മ​റ്റ​ത്ത് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യും, കെ.സി. സോ​ണി, രേ​ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ജോ​യിന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യു​ള്ള നൂ​റോ​ളം സ​മാ​ജം അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​റ്റോ പാ​ല​മ​റ്റ​ത്ത് 37789495, കെ.സി. സോ​ണി 33337598, രേ​ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ 38360489 എ​ന്നി​വ​രെ വി​ളി​ക്കാ​വു​ന്ന​താ​ണ്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ