• Logo

Allied Publications

Europe
ല​ണ്ട​ൻ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല 13ന് ​ന്യൂ​ഹാ​മി​ലെ ശ്രീ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ
Share
ല​ണ്ട​ൻ: പ​തി​നെ​ട്ടാ​മ​ത് ല​ണ്ട​ൻ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ ​മാ​സം 13ന് ​ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും. ബ്രി​ട്ട​നി​ലെ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വി​മ​ൻ​സ് നെ​റ്റ്‌​വ​ർ​ക്ക് (ബി​എ​ഡ​ബ്ല്യു​എ​ൻ) ആ​ണ് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് വ​ർ​ഷ​ങ്ങ​ളാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

13ന് ​രാ​വി​ലെ 9.30ന് ​പൂ​ജാ​ദി​ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ഇ​ത്ത​വ​ണ യു​കെ​യു​ടെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് സം​ഘാ​ട​ക സ​മി​തി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ണ്‍​സ് നെ​റ്റ് വ​ർ​ക്ക് (മു​ൻ ആ​റ്റു​കാ​ല്‍ സി​സ്റ്റേ​ഴ്സ്) ചെ​യ​റും മു​ഖ്യ സം​ഘാ​ട​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും, എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​ഓ​മ​ന ഗം​ഗാ​ധ​ര​നാ​ണ് ല​ണ്ട​നി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല‌​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തും നാ​ളു​ക​ളാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​തും.

ഒ​ട്ട​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ണ്‍​സ് നെ​റ്റ് വ​ർ​ക്ക്, ല​ണ്ട​ൻ ബ്രെ​സ്റ്റ് ക്യാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രു​മാ​ണ്. കേ​ര​ള​ത്തി​നു പു​റ​ത്ത് ആ​റ്റു​കാ​ല​മ്മ​യു​ടെ സ​ന്നി​ധാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത​ക​ൾ സം​ഗ​മി​ക്കു​ന്ന വേ​ദി​യാ​യി ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്രം ഇ​തി​നോ​ട​കം ശ്ര​ദ്ധേ​യ​മാ​യി​ക്ക​ഴി​ഞ്ഞു. വി​ശി​ഷ്ഠ വ്യ​ക്തി​ക​ളും പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 020 8478 8433. വേ​ദി: London Sree Murugan Temple,7890 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന