• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ൻ​ഡ് പ്രോ​വി​ന്‍​സ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഗം​ഭീ​ര​മാ​യി
Share
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ൻ​ഡ് പ്രോ​വി​ന്‍​സി​ന്‍റെ പ​തി​ന​ഞ്ചാം വാ​ര്‍​ഷി​ക സ​മ്മേ​ള​നം ലി​ഫി​വാ​ലി ഷീ​ല പാ​ല​സി​ല്‍ ന​ട​ന്നു. ചെ​യ​ര്‍​മാ​ന്‍ ദീ​പു ശ്രീ​ധ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍(​ജ​ര്‍​മ​നി) ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ഗോ​ള മ​ല​യാ​ളി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ല്‍ ഒ​ന്നി​പ്പി​ക്കു​ന്ന വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അം​ഗ​മാ​വു​ക എ​ന്ന​ത് ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​റോ​പ്പ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മേ​യ് ര​ണ്ട് മു​ത​ല്‍ നാ​ല് വ​രെ യു​കെ​യി​ലെ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍​ഡി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ കു​ടും​ബ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യി​ച്ചു​കൊ​ണ്ട് സ​മ്മേ​ള​നം വി​ജ​യ​മാ​ക്കു​വാ​ന്‍ ഏ​വ​രേ​യും ക്ഷ​ണി​ച്ചു.



ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രി​ഗ​റി മേ​ട​യി​ല്‍(​ജ​ര്‍​മ​നി) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​യ​ര്‍​ല​ൻ​ഡ് പ്രോ​വി​ന്‍​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. യൂ​റോ​പ്പി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ വ​നി​താ ഫോ​റ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​യ​ര്‍​ല​ൻ​ഡ് ഫോ​റ​മെ​ന്ന് ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ല്‍ പ​റ​ഞ്ഞു.

ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ അ​യ​ര്‍​ല​ൻ​ഡ് പ്രൊ​വി​ന്‍​സി​ന് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു സം​സാ​രി​ച്ചു. പ്രോ​വി​ൻ​സി​ന്‍റെ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ഓ​ര്‍​മ​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

യൂ​റോ​പ്പ് റീ​ജി​യ​ൺ ട്ര​ഷ​റ​ര്‍ ഷൈ​ബു കൊ​ച്ചി​ന്‍, ആ​ര്‍​ട്സ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ ഫോ​റം ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി രാ​ജു കു​ന്ന​ക്കാ​ട്ട്, യൂ​റോ​പ്പ് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു വൈ​ക്കം, എ​ജ്യു​ക്കേ​ഷ​ന്‍ ഫോ​റം ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജ​സ്റ​റ് മാ​ത്യു (കാ​വ​ന്‍) മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ ച​ക്കാ​ല​ക്ക​ല്‍, മു​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. റോ​യി കു​ഞ്ചെ​ല​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.



പ്രൊ​വി​ന്‍​സ് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യൂ​സ് കു​ര്യാ​ക്കോ​സ്, രാ​ജ​ന്‍ ത​ര്യ​ന്‍ പൈ​നാ​ട​ത്ത്, ജോ​ര്‍​ജ് കൊ​ല്ലം​പ​റ​മ്പി​ല്‍ (മൊ​നാ​ഘ​ന്‍), ബി​നോ​യ് കു​ടി​യി​രി​ക്ക​ല്‍, സി​റി​ല്‍ തെ​ങ്ങും​പ​ള്ളി​ല്‍, പ്രി​ന്‍​സ് വി​ല​ങ്ങു​പാ​റ, സെ​ബാ​സ്റ്റ്യ​ന്‍ കു​ന്നും​പു​റം, ജോ​യി മു​ള​ന്താ​ന​ത്ത്, തോ​മ​സ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍, വ​നി​താ ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജീ​ജ ജോ​യി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഓ​മ​ന വി​ന്‍​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യി പേ​ര​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നെ​ത്തി​യ നേ​താ​ക്ക​ളെ അ​യ​ര്‍​ല​ൻ​ഡ് പ്രൊ​വി​ന്‍​സ്, റീ​ജി​യ​ൺ, ഗ്ലോ​ബ​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ഡ​ബ്ലി​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന