• Logo

Allied Publications

Middle East & Gulf
ഹൃ​ദ​യാ​ഘാ​തം; കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം റി​യാ​ദി​ൽ സം​സ്ക​രി​ച്ചു
Share
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു. പ​ള്ളി​മു​ക്ക് പേ​രൂ​ർ​കോ​ണ​ത്ത് പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഇ​ല്യാ​സി​ന്‍റെ​യും ജു​ബൈ​രി​യ ബീ​വി​യു​ടെ​യും മ​ക​നാ​യ അ​ലീ​മു​ദ്ധീ​നാ​ണ്(54) റി​യാ​ദി​ലെ അ​ൽ​മ​വാ​സാ​ത്ത് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് അ​ന്ത​രി​ച്ച​ത്.

റി​യാ​ദ് എ​ക്സി​റ്റ്8 അ​ൽ​മു​ൻ​സി​യാ​യി​ൽ ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ട​യി​ൽ നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്‌​പോ​ണ​സ​ർ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഏ​ന്നാ​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ന​ണ്യ വി​ഭാ​ഗം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത പ്ര​കാ​രം റി​യാ​ദി​ലെ ന​സീ​മി​ലു​ള്ള ഖ​ബ​റി​സ്ഥാ​നി​ൽ മ​റ​വു ചെ​യ്തു.

ഭാ​ര്യ ഷെ​റീ​ന, ഫാ​ത്തി​മ(9), ഹി​ഫ്സ(4) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. കേ​ളി ദ​വാ​ദ്മി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഉ​മ്മ​റി​ന്‍റെ പി​തൃ സ​ഹോ​ദ​ര​ന്‍റെ മ​ക​നാ​ണ് മ​ര​ണ​പ്പെ​ട്ട അ​ലീ​മു​ദ്ധീ​ൻ.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ