• Logo

Allied Publications

Europe
താ​ല​യി​ൽ 17ന് ​സെ​ന്‍റ് പാ​ട്രി​ക്‌​സ് ഡേ ​പ​രേ​ഡ്
Share
ഡ​ബ്ലി​ൻ: താ​ല​യി​ൽ മാ​ർ​ച്ച് 17ന് ​വി​പു​ല​മാ​യ സെ​ന്‍റ് പാ​ട്രി​ക് ഡേ ​പ​രേ​ഡ് ന​ട​ക്കും. 2018 മാ​ർ​ച്ചി​ലാ​ണ് താ​ല​യി​ൽ അ​വ​സാ​ന​മാ​യി സെ​ന്‍റ് പാ​ട്രി​ക്‌​സ് ഡേ ​പ​രേ​ഡ് ന​ട​ന്ന​ത്. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഈ ​പ​രേ​ഡ് മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​വ​ർ​ഷം മു​ത​ൽ മു​ട​ങ്ങി​ക്കി​ട​ന്ന പ​രേ​ഡ് പൂ​ർ​വാ​ധി​കം ഭം​ഗി​യോ​ടെ തി​രി​ച്ചു​വ​രി​ക​യാ​ണ്. താ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ജ​ന​ങ്ങ​ൾ വ​ള​രെ ആ​വേ​ശ​ത്തോ​ടും ഉ​ത്സാ​ഹ​ത്തോ​ടും കൂ​ടി ഈ ​പ​രേ​ഡി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

സൗ​ത്ത് ഡ​ബ്ലി​ൻ കൗ​ണ്ടി കൗ​ൺ​സി​ൽ മേ​യ​ർ ബേ​ബി പെ​രേ​പാ​ട​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് മു​ട​ങ്ങി കി​ട​ന്ന പ​രേ​ഡി​ന് ഇ​പ്പോ​ൾ ജീ​വ​ൻ വ​യ്ക്കു​ന്ന​ത്. സെ​ന്‍റ് പാ​ട്രി​ക് ഡേ ​ദി​ന​ത്തി​ൽ രാ​വി​ലെ 11.30ന് ​മേ​യ​ർ ബേ​ബി പെ​രേ​പാ​ട​ൻ ഔ​ദ്യോ​ഗി​ക​മാ​യി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് വി​വി​ധ​ത​രം സ്ട്രീ​റ്റ് ഗെ​യിം​സ്, ഫേ​സ് പെ​യി​ന്‍റിം​ഗ് എ​ന്നി​വ ഉ​ണ്ടാ​കും.12​ന് 5K മാ​ര​ത്ത​ൻ ഓ​ട്ടം ഓ​ൾ​ഡ് ബ്ലെ​സിം​ഗ്ട​ൺ റോ​ഡി​ൽ നി​ന്ന് ആ​രം​ഭി​ച്ച് താ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ അ​വ​സാ​നി​ക്കും.1.30​ന് ടി​യു​ഡി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​രേ​ഡ് താ​ല വി​ല്ലേ​ജ് വ​ഴി സ​ഞ്ച​രി​ച്ച് 2.30ന് ​ടി​യു​ഡി​യി​ൽ ത​ന്നെ അ​വ​സാ​നി​ക്കും.

സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ മ​ല​യാ​ളം, മ​ല​യാ​ളീ​സ് ഇ​ൻ സി​റ്റി​വെ​സ്റ്റ്(​എം​ഐ​സി), വേ​ൾ​ഡ് മ​ല​യാ​ളീ ഫെ​ഡ​റേ​ഷ​ൻ(​ഡ​ബ്ല്യു​എം​എ​ഫ്) തു​ട​ങ്ങി​യ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും താ​ല​യി​ൽ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ചെ​ണ്ട​മേ​ള​വും മു​ത്തു കു​ട​ക​ളും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യ​ത്യ​സ്ത​മാ​യ ക​ലാ​രൂ​പ​ങ്ങ​ളും പ​രേ​ഡി​നെ വ​ർ​ണാ​ഭ​മാ​ക്കും.

അ​യ​ർ​ല​ൻ​ഡി​ലെ ഈ ​ദേ​ശീ​യ ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ വ​ൻ​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഈ ​വ​ർ​ഷം താ​ല​യി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന