• Logo

Allied Publications

Middle East & Gulf
കെ​പി​എ വ​നി​താ വി​ഭാ​ഗം പ്ര​വാ​സി​ശ്രീ അ​ന്താ​രാ​ഷ്‌ട്ര വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു
Share
ട്യൂ​ബ്ലി: തു​ല്യ​ത​യ്‌​ക്കും നീ​തി​ക്കും വി​വേ​ച​ന​മി​ല്ലാ​ത്ത സ്വ​ത​ന്ത്ര​മാ​യ ജീ​വി​ത​ത്തി​നാ​യു​ള്ള സ്ത്രീ​യു​ടെ അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ട്യൂ​ബ്ലി കെ​പി​എ ആ​സ്ഥാ​ന​ത്തു വ​ച്ച് ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ത്‌​ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഹെ​ഡ് പ്ര​ദീ​പ അ​നി​ൽ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു ച​ട​ങ്ങി​ന് സു​മി ഷ​മീ​ർ സ്വാ​ഗ​ത​വും അ​ഞ്ജ​ലി രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

അ​വ​കാ​ശ​ങ്ങ​ളും സ​മ​ത്വ​വും ശാ​ക്തീ​ക​ര​ണ​വും എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും എ​ന്ന​താ​ണെ​ന്നും ലിം​ഗ​സ​മ​ത്വ​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക എ​ന്ന ആ​ശ​യം ഉ​ൾ​ക്കൊ​ണ്ട് കൊ​ണ്ട് ഉ​റ​ച്ച കാ​ൽ​വ​യ്പ്പുക​ളോ​ടെ മു​ന്നോ​ട്ട് കു​തി​ക്കു​ക​യെ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന കാ​ര്യം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെപിഎ ​സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, പ്ര​വാ​സി​ശ്രീ ക​ൺ​വീ​ന​ർ​മാ​രാ​യ കി​ഷോ​ർ കു​മാ​ർ, ര​ഞ്ജി​ത്ത് ആ​ർ പി​ള്ളൈ, യൂ​ണി​റ്റ് ഹെ​ഡ് ഷാ​മി​ല ഇ​സ്മ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

തു​ട​ർ​ന്നു പ്ര​വാ​സ​ശ്രീ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ക്ക് ക​ട്ടിം​ഗ് ന​ട​ന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ