• Logo

Allied Publications

Middle East & Gulf
ഖ​സീം പ്ര​വാ​സി സം​ഘം മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
Share
ബു​റൈ​ദ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മ​ര​ണ​മ​ട​ഞ്ഞ അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം അം​ഗം വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി കൊ​ക്ക​നാ​ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി.

അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ കു​ടു​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ സം​ഘം ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് കു​ടും​ബ സ​ഹാ​യ ഫ​ണ്ട്. ബ​ത്തേ​രി​യി​ലെ സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ കു​ടും​ബ​ത്തി​ന് സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ് ഫ​ണ്ട് കൈ​മാ​റി.

ഖ​സീം പ്ര​വാ​സി സം​ഘം ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​മാ​യി​രു​ന്ന സ​ലീം കൂ​രി​യാ​ട​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഖ​സീം പ്ര​വാ​സി സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള പ്ര​വാ​സി സം​ഘം സു​ൽ​ത്താ​ൻ ബ​ത്തേ​രി ഏ​രി​യ പ്ര​സി​ഡ​ന്‍റ് യു.​പി. അ​ബ്ദു​ള്‍ ഗ​ഫൂ​ർ, സി​പി​എം സു​ൽ​ത്താ​ൻ ബ​ത്തേ​രി ഏ​രി​യ സെ​ക്ര​ട്ട​റി പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി. ബേ​ബി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​കെ. രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും റ​ഫീ​ക്കി​ന്‍റെ ബ​ന്ധു​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

2024 ഒ​ക്‌​ടോ​ബ​ർ 28ന് ​രാ​ത്രി സു​ഹൃ​ത്തി​നൊ​പ്പം ബു​റൈ​ദ ദാ​ഹി​ലി​യ മാ​ർ​ക്ക​റ്റി​ൽ (സൂ​ക്ക് ദാ​ഹി​ലി​യ) നി​ന്നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മ​ട​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ൽ പി​റ​കി​ലേ​ക്ക് എ​ടു​ത്ത സ്വ​ദേ​ശി പൗ​ര​ന്‍റെ വാ​ഹ​നം ത​ട്ടി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ബു​റൈ​ദ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

10 ദി​വ​സം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 21ാം വ​യ​സി​ൽ ബു​റൈ​ദ​യി​ൽ എ​ത്തി​യ റാ​ഫി ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി ഈ ​പ്ര​ദേ​ശ​ത്ത് ത​യ്യ​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

ഖ​സീം പ്ര​വാ​സി സം​ഘം ഷാ​ര സ​ന യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന റാ​ഫി പ്ര​ദേ​ശ​ത്തെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മി​ട​യി​ൽ പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു. ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടു​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു മു​ഹ​മ്മ​ദ് റാ​ഫി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ