• Logo

Allied Publications

Europe
വേ​ള്‍​ഡ്‌ മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ്‌ റീ​ജി​യ​ൺ ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​നം 29ന്
Share
ല​ണ്ട​ൻ: വേ​ള്‍​ഡ്‌ മ​ല​യാ​ളി ക​ണ്‍​സി​ല്‍ യൂ​റോ​പ്പ്‌ റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ സാം​സ്കാ​രി​ക​വേ​ദി​യു​ടെ 19ാം സ​മ്മേ​ള​നം ഈ ​മാ​സം 29ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന്(​യു​കെ സ​മ​യം) വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ളം നേ​രി​ടു​ന്ന വ​ലി​യ സാ​മൂ​ഹ്യ വി​പ​ത്താ​യ രാ​സ​ല​ഹ​രി​ക​ളു​ടെ പി​ടി​യി​ല്‍​നി​ന്നും എ​ങ്ങ​നെ യു​വ​ത​ല​മു​റ​യെ ര​ക്ഷി​ക്കാം എ​ന്ന വി​ഷ​യ​മാ​ണ്‌ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്.

ച​ര്‍​ച്ച​ക​ള്‍​ക്ക്‌ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്‌ കേ​ര​ള മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും ജ​ന​സേ​വ ശി​ശു​ഭ​വ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. ചാ​ര്‍​ളി പോ​ളും 30 വ​ര്‍​ഷ​മാ​യി ദു​ബാ​യി​യി​ല്‍ സൈ​ക്കോ​ള​ജി​സ്റ്റാ​യി പ്രാ​ക്ടീ​സ്‌ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ സൈ​ക്കോ​ള​ജി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​വു​മാ​യ ഡോ. ​ജോ​ര്‍​ജ്‌ കാ​ലി​യാ​ട​ന്‍ എ​ന്നി​വ​രാ​ണ്‌.

ശ​തോ​ത്ത​ര സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര സെ​ന്‍റ് ആ​ന്‍​സ്‌ ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു 150 വ​നി​ത​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര വീ​ണ്ടും ഈ ​ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്കും.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ള്‍​ക്കാ​യി എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച വേ​ള്‍​ഡ്‌ മ​ല​യാ​ളി ക​ണ്‍​സി​ല്‍ യു​റോ​പ്പ്‌ റീ​ജി​യ​ന്‍ ഒ​രു​ക്കു​ന്ന ഈ ​ക​ലാ​സാം​സ്്‌​കാ​രി​ക​വേ​ദി​യു​ടെ അ​ടു​ത്ത സ​മ്മേ​ള​നം ഈ ​മാ​സം 29ന് ​യു​കെ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്നി​ന് (ഇ​ന്ത്യ​ന്‍ സ​മ​യം 8.30 പി​എം) വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ക്കും.

ക​ലാ​സാം​സ്‌​കാ​രി​ക​വേ​ദി​യി​ല്‍ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കും അ​വ​ര്‍ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​കൊ​ണ്ടു​ത​ന്നെ പ​ങ്കെ​ടു​ക്കാം. മാ​ത്ര​മ​ല്ല, ക​ലാ​സൃ​ഷ്ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും (ക​വി​ത​ക​ള്‍, ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ആ​ല​പി​ക്കു​വാ​നും) ആ​ശ​യ​വി​നി​മ​യ​ങ്ങ​ള്‍ ന​ട​ത്തു​വാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ല്‍ പ്ര​വാ​സി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു സം​വ​ദി​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളേ​യും ഈ ​ക​ലാ​സാം​സ്ക‌ാ​രി​ക കൂ​ട്ടാ​യ്‌​മ​യി​ലേ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന