• Logo

Allied Publications

Middle East & Gulf
ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Share
റി​യാ​ദ്: റി​യാ​ദ് പ്ര​വി​ശ്യ​യി​ലെ വാ​ദി ദ​വാ​സി​റി​ൽ മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​പ്പാ​വു മോ​ഹ​ന്‍റെ(59) മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഡ​ൽ​ഹി വ​ഴി കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തി​ക്കും.

എ​ട്ട് വ​ർ​ഷ​മാ​യി വാ​ദി ദ​വാ​സി​റി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു അ​പ്പാ​വു മോ​ഹ​ൻ. ക​ഴി​ഞ്ഞ​മാ​സം 28ന് ​വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി​ച്ച് വാ​ഹ​ന​ത്തി​ൽ ത​ന്നെ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ കാ​ണു​ന്ന​ത് താ​ൻ വ​ന്ന വാ​ഹ​ന​ത്തി​ന് ചു​റ്റും പോ​ലീ​സ് കൂ​ടി നി​ൽ​ക്കു​ന്ന​താ​ണ്. കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ മ​ര​ണ​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്.

മോ​ഹ​നെ അ​റി​യാ​വു​ന്ന സൗ​ദി പൗ​ര​ൻ വി​വ​രം കേ​ളി പ്ര​വ​ർ​ത്ത​ക​നാ​യ സു​ഹൃ​ത്ത് സു​രേ​ഷി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ഹ​ന്‍റെ സ​ഹോ​ദ​ര​​ൻ ത​ങ്ക​രാ​ജി​നെ​യും കൂ​ട്ടി സൗ​ദി പൗ​ര​ൻ പ​റ​ഞ്ഞ സ്ഥ​ല​ത്ത് ഇ​വ​രെ​ത്തി.

സ​ഹോ​ദ​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ്, ആം​ബു​ല​ൻ​സ് വ​രു​ത്തി മോ​ഹ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ൽ നി​ന്നു​മാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. അ​പ്പാ​വു മോ​ഹ​ന് ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഈ ​റം​സാ​ൻ ക​ഴി​ഞ്ഞ് നാ​ട്ടി​ൽ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം അം​ഗം സു​രേ​ഷ് നേ​തൃ​ത്വം ന​ൽ​കി. അ​നു​ജ​ൻ ത​ങ്ക​രാ​ജ് വെ​ങ്കി​ടാ​ജ​ല​ത്തി​ന്‍റെ പേ​രി​ൽ നാ​ട്ടി​ൽ നി​ന്നു​ള്ള രേ​ഖ​ക​ൾ വ​രു​ത്തി​ച്ച് സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ