• Logo

Allied Publications

Europe
ക്രൂ​ശി​ത രൂ​പ​ത്തി​നു മു​ന്നി​ൽ പ്രാ​ർ​ഥ​ന​യോ​ടെ മാ​ർ​പാ​പ്പ; ചി​ത്രം പു​റ​ത്തു​വി​ട്ട് വ​ത്തി​ക്കാ​ൻ
Share
വ​ത്തി​ക്കാ​ൻ സിറ്റി: ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് വ​ത്തി​ക്കാ​ൻ. ക്രൂ​ശി​ത​രൂ​പ​ത്തി​നു മു​ന്നി​ൽ വെ​ളു​ത്ത മേ​ല​ങ്കി​യും പ​ർ​പ്പി​ൾ ഷാ​ളും ധ​രി​ച്ച്, വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്ന് മാ​ർ​പാ​പ്പ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന ചി​ത്ര​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

"ഇ​ന്നു​രാ​വി​ലെ, ജെ​മെ​ല്ലി പോ​ളി​ക്ലി​നി​ക്കി​ന്‍റെ പ​ത്താം നി​ല​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ചാ​പ്പ​ലി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വ​ത്തി​ക്കാ​ൻ ചി​ത്രം പ​ങ്കു​വ​ച്ച​ത്.

റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ മാ​ർ​പാ​പ്പ​യെ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​മു​ള്ള ആ​ദ്യ ഫോ​ട്ടോ​യാ​ണി​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം മാ​ർ​പാ​പ്പ​യു​ടെ ഒ​രു ചി​ത്ര​ങ്ങ​ളും വ​ത്തി​ക്കാ​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.

ത​ന്‍റെ സൗ​ഖ്യ​ത്തി​നാ​യി കു​ട്ടി​ക​ള​ട​ക്കം ഒ​രു​പാ​ടു​പേ​ർ പ്രാ​ർ​ഥി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ അ​വ​രെ​ത്തി​യ​ത് ത​ന്നോ​ടു​ള്ള അ​ടു​പ്പ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്നും മാ​ർ​പാ​പ്പ ഞാ​യ​റാ​ഴ്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഫെ​ബ്രു​വ​രി 14നാ​ണ് മാ​ർ​പാ​പ്പ​യെ ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ർ​ന്ന് റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ട​യ്ക്ക് ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യെ​ങ്കി​ലും നി​ല​വി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ക്കു​ന്ന​ത്.

ഓ​ക്സി​ജ​ൻ തെ​റാ​പ്പി തു​ട​രു​ക​യാ​ണ്. രാ​ത്രി വെ​ന്‍റി​ലേ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​ച്ചി​ട്ടു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന