• Logo

Allied Publications

Middle East & Gulf
ക​ബ​ദി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി ഐ​എം​സി​സി കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ക​ബ​ദി​ൽ ചെ​റി​യ വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക്ക് ഐ​എം​സി​സി കു​വൈ​റ്റ് കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്നു സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളി​ലാ​യി ഐ​എം​സി​സി ഇ​ഫ്താ​ർ ഇ​വ​ർ​ക്കി​ട​യി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ഭാ​ഷ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റ​ത്തു എ​ല്ലാ​വ​രി​ലും റം​സാ​ൻ സ​ന്ദേ​ശം എ​ത്തി​ക്കു​ക എ​ന്ന​തും ഏ​റ്റ​വും അ​ത്യാ​വ​ശ്യ​ക്കാ​രി​ലേ​ക്ക് നോ​മ്പ് തു​റ വി​ഭ​വ​ങ്ങ​ൾ എ​ത്തി​ക്കു​ക എ​ന്ന​തു​മാ​ണ് ഇ​ത്ത​രം സം​ഗ​മം കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത ഐ​എം​സി​സി ജി​സി​സി ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​യും നാ​ഷ​ണ​ൽ ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ സ​ത്താ​ർ കു​ന്നി​ൽ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് മ​ധൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കു​വൈ​റ്റി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മു​ന​വ്വ​ർ മു​ഹ​മ്മ​ദ് റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി.



കു​ടും​ബ​ത്തും ജോ​ലി സ്ഥ​ല​ത്തും സ​മൂ​ഹ​ത്തി​ലും ദേ​ഷ്യ​ത്തെ നി​യ​ന്ത്രി​ക്കാ​നും മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും സം​സ്ക​രി​ക്കാ​നു​മു​ള്ള ഏ​റ്റ​വും ന​ല്ല അ​വ​സ​ര​മാ​ണ് നോ​മ്പി​ലൂ​ടെ ഉ​ണ്ടാ​വു​ന്ന​തെ​ന്നും ആ ​രീ​തി​യി​ലേ​ക്ക് മാ​റാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും മു​ന​വ്വ​ർ പ​റ​ഞ്ഞു.

മു​നീ​ർ കു​ണി​യ, ശ്രീ​നി​വാ​സ​ൻ, സ​ലിം പൊ​ന്നാ​നി, ക​ബീ​ർ ത​ള​ങ്ക​ര, സി​ദ്ദി​ഖ് ശ​ർ​ഖി, അ​സീ​സ് ത​ള​ങ്ക​ര, സു​രേ​ന്ദ്ര​ൻ മൂ​ങ്ങോ​ത് , പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, പു​ഷ്പ​രാ​ജ​ൻ, അ​ബ്ദു ക​ട​വ​ത്, ഹാ​രി​സ് മു​ട്ടും​ത​ല, ഹ​സ​ൻ ബ​ല്ല, ഫാ​യി​സ് ബേ​ക്ക​ൽ,

റ​ഹീം ആ​രി​ക്കാ​ടി, സ​ത്താ​ർ കൊ​ള​വ​യ​ൽ, അ​ൻ​സാ​ർ ഓ​ർ​ച്ച, കു​തു​ബ്, ന​വാ​സ് പ​ള്ളി​ക്ക​ൽ, സി​റാ​ജ് പാ​ല​ക്കി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ.​ആ​ർ. അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും മു​നീ​ർ തൃ​ക്ക​രി​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ