• Logo

Allied Publications

Europe
ക​ബ​ഡി ലോ​ക​ക​പ്പ്: വെ​യി​ല്‍​സ് ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ച് മ​ല​യാ​ളി​ക​ള്‍
Share
ല​ണ്ട​ന്‍: ബ​ര്‍​മിം​ഗ്ഹാ​മി​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ലോ​ക​ക​പ്പ് ക​ബ​ഡി മ​ത്സ​ര​ങ്ങ​ളി​ല്‍ വെ​യി​ല്‍​സ് പു​രു​ഷ വ​നി​താ ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ല‌​യാ​ളി​ക​ൾ. അ​ഭി​ഷേ​ക് അ​ല​ക്സ് പു​രു​ഷ ടീ​മി​ലു ജീ​വാ ജോ​ണ്‍​സ​ന്‍, വോ​ള്‍​ഗാ സേ​വ്യ​ര്‍, അ​മൃ​ത എ​ന്നി​വ​ര്‍ വ​നി​താ ടീ​മി​ലു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ബി​ബി​സി വ​ര്‍​ഷം തോ​റും ന​ട​ത്തി വ​രു​ന്ന യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്നും സെ​ല​ക്ഷ​ന്‍ ല​ഭി​ച്ചാ​ണ് ഇ​വ​ര്‍ വെ​യി​ല്‍​സ് ടീ​മി​ലെ​ത്തി​യ​ത്. ഇം​ഗ്ലണ്ട്, വെ​യി​ല്‍​സ് ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ താ​ര​മാ​യ സാ​ജു മാ​ത്യു​വാ​ണ്.

വെ​യി​ല്‍​സ് പു​രു​ഷ ടീ​മി​ലെ ഏ​ക മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​ണ് യോ​ര്‍​ക് യൂ​ണി​വേ​ഴ്സി​റ്റി ഹ​ള്‍ യോ​ര്‍​ക് മെ​ഡി​ക്ക​ല്‍ സ്കൂ​ളി​ലെ നാ​ലാം വ​ര്‍​ഷ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി കൂ​ടി​യാ​യ അ​ഭി​ഷേ​ക് അ​ല​ക്സ്. യു​ക്മ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ര്‍​ഗീ​സി​ന്‍റെ മ​ക​നാ​ണ് ഈ ​23 വയസു​കാ​ര​ന്‍.

നോ​ട്ടിം​ഗ്ഹാം റോ​യ​ല്‍​സ് താ​ര​ങ്ങ​ളാ​യ ഇ​വ​ര്‍​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​ന്ന​ത് ഡ​യ​റ​ക്‌ട​ര്‍​മാ​രാ​യ സാ​ജു മാ​ത്യു, രാ​ജു ജോ​ര്‍​ജ്, ജി​ത്തു ജോ​സ് എ​ന്നി​വ​രാ​ണ്.

ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ പു​രു​ഷ​ന്‍​മാ​രു​ടെ ഗ്രൂ​പ്പ് ഒ​ന്നി​ല്‍ ഇ​ന്ത്യ, സ്കോ​ട്‌ല​ന്‍​ഡ്, ഇ​റ്റ​ലി, ഹേം​കോം​ഗ് തു​ട​ങ്ങി​യ ക​രു​ത്ത​രാ​യ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ടെ​യാ​ണ് വെ​യി​ല്‍​സ് ടീം ​ക​ളി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ഗ്രൂ​പ്പി​ല്‍ ഇം​ഗ്ല​ണ്ട്, അ​മേ​രി​ക്ക, പോ​ള​ണ്ട്, ഹം​ഗ​റി എ​ന്നീ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ്കോ​ട്‌ല​​ന്‍​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും തു​ട​ര്‍​ന്ന് ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ്റ​ലി​യേ​യും ഹോം​കോംഗിനെ​യും ത​റ​പ​റ്റി​ച്ചു ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ് വെ​യി​ല്‍​സ് ടീം. ​

യു ​കെ​യി​ലെ വി​വി​ധ ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​ല​യാ​ളി താ​ര​ങ്ങ​ളെ യു​ക്മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​ബി സെ​ബാസ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍, ട്ര​ഷ​റ​ര്‍ ഷീ​ജോ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന