• Logo

Allied Publications

Americas
യു​എ​സി​ൽ ചെറുവി​മാ​നം വീ​ടി​നു മു​ക​ളി​ൽ ത​ക​ർ​ന്ന് വീ​ണു; ഒ​രു മ​ര​ണം
Share
മി​ന​സോ‌​ട്ട: അ​യോ​വ​യി​ൽ നി​ന്ന് മി​ന​സോ​ട്ട​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ചെ​റു​വി​മാ​നം മി​നി​യാ​പൊ​ളി​സി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് ഒ​രു വീ​ടി​നു മു​ക​ളി​ൽ ത​ക​ർ​ന്ന് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. വി​മാ​നം മു​ക​ളി​ൽ പ​തി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

യു​എ​സ് ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വാ​യ ടെ​റി ഡോ​ള​ൻ ആ​ണ് മ​രി​ച്ച​ത്. വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹം മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ ചെ​യ്തു. വി​മാ​നം ഡോ​ള​ന്‍റെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ഡോ​ള​ൻ മ​രി​ച്ചെ​ങ്കി​ലും വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ട്ടു. 63 വ​യ​സു​ള്ള ഡോ​ള​ൻ 2023ൽ ​യു​എ​സ് ബാ​ങ്കി​ന്‍റെ വൈ​സ് ചെ​യ​റും ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​റു​മാ​യി​രു​ന്നു.

1998ൽ ​ക​മ്പ​നി​യി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം 26 വ​ർ​ഷ​ത്തി​ലേ​റെ അ​വി​ടെ ജോ​ലി ചെ​യ്തു. ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ തു​ട​ങ്ങി വി​വി​ധ സ്ഥാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

യു​എ​സ് ബാ​ങ്കി​ന്‍റെ വെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് സ​ർ​വീ​സ​സ് ഡി​വി​ഷ​നെ​യും അ​ദ്ദേ​ഹം ന​യി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ വി​ഡി​യോ​ക​ളി​ൽ വി​മാ​നം ആ​കാ​ശ​ത്ത് നി​ന്ന് താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തും പി​ന്നീ​ട് ഒ​രു റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ത​ക​ർ​ന്നു​വീ​ഴു​ന്ന​തും കാ​ണാം.

മ​റ്റ് ദൃ​ശ്യ​ങ്ങ​ളി​ൽ വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ വീ​ട് അ​ഗ്നി​ക്കി​ര​യാ​യ​തും പ്രാ​ദേ​ശി​ക അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​മാ​ണ്.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്