• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബ് ടീം ​ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Share
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബ് 2025 സീ​സ​ണി​നാ​യു​ള്ള ഔ​ദ്യോ​ഗി​ക ജ​ഴ്സി വി​പു​ല​മാ​യ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. മെ​ട്രോ​ക്കാ​ർ​ട്ട് ഹോ​ൾ​സെ​യി​ൽ ഫു​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ​സ് ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക സ്പോ​ൺ​സ​റാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

മെ​ട്രോ​ക്കാ​ർ​ട്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ​സി​ലും മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്ല​ബ് ചെ​യ​ർ​മാ​ൻ ജി​ൻ​സും ചേ​ർ​ന്ന് പു​തി​യ ജ​ഴ്സി അ​നാ​വ​ര​ണം ചെ​യ്തു. ക്ല​ബ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, ടീ​മം​ഗ​ങ്ങ​ൾ, ക്ല​ബ് അ​നു​ഭാ​വി​ക​ൾ, മ​റ്റ് കാ​യി​ക​പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

"മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് പു​തി​യ സീ​സ​ണി​ലേ​ക്ക് ശ​ക്ത​മാ​യ ത​യാ​റെ​ടു​പ്പി​ലാ​ണ്. മെ​ട്രോ​ക്കാ​ർ​ട്ടു​മാ​യു​ള്ള ഈ ​സ​ഹ​ക​ര​ണം ക്ല​ബി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും കാ​യി​ക​രം​ഗ​ത്ത് ഉ​യ​ർ​ന്ന നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും നി​ർ​ണാ​യ​ക​മാ​കും. ഈ ​സീ​സ​ണി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ക്ല​ബ് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.



യു​കെ​യി​ൽ ക്രി​ക്ക​റ്റി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും പ്രാ​ദേ​ശി​ക കാ​യി​ക സം​ഘ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​നും ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സു​മാ​യി കൈ​കോ​ർ​ക്കു​ന്ന​ത് അ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് മെ​ട്രോ​ക്കാ​ർ​ട്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ​സി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ സീ​സ​ൺ വി​ജ​യ​ക​ര​മാ​യി തു​ട​ക്ക​മി​ടാ​ൻ മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ഉ​യ​ർ​ന്ന പ്ര​തീ​ക്ഷ​ക​ളോ​ടെ മു​ന്നേ​റു​ക​യാ​ണ്. പു​തി​യ ജ​ഴ്സി​യോ​ടെ, ടീം ​ഈ വ​ർ​ഷം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന​തി​ൽ ആ​രാ​ധ​ക​ർ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​യ്ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന