• Logo

Allied Publications

Americas
എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം മ​ർ​ഫി സി​റ്റി പ്ലേ​സ് വണിൽ ​വീ​ണ്ടും മ​ത്സ​ര​ത്തി​ന്; തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് മൂന്നിന്
Share
ടെ​ക്സാ​സ്: മ​ർ​ഫി പ്ലേ​സ് 1 കൗ​ൺ​സി​ൽ അം​ഗ​വും മേ​യ​ർ പ്രോ ​ടെം എ​ന്ന നി​ല​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം മ​ർ​ഫി സി​റ്റി പ്ലേ​സ് വണിലേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കു​ന്നു. മേ​യ് മൂന്നിനാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

എ​ലി​സ​ബ​ത്ത് 2019ലാ​ണ് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2022ൽ ​വീ​ണ്ടും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ലെ കാ​ലാ​വ​ധി അ​ടു​ത്ത​മാ​സം അ​വ​സാ​നി​ക്കു​ന്ന​തി​നാ​ലാ​ണ് പ്ലേ​സ് വണിലേ​ക്ക് വീ​ണ്ടും സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം കൗ​ൺ​സി​ൽ അം​ഗം മേ​യ​ർ പ്രോ ​ടെം എ​ന്ന നി​ല​ക​ളി​ൽ അ​ന​വ​ധി പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

മാ​ക്സ്വെ​ൽ ക്രീ​ക്കി​ന​ടു​ത്തു​ള്ള നി​ർ​ദ്ദി​ഷ്ട മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​നെ​തി​രെ​യു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് വി​ക​സ​ന സാ​ന്ദ്ര​ത കു​റ​യ്ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ര​ണ​മാ​യി. ന​ഗ​ര​ത്തി​ന്‍റെ സ​മ്പ​ദ്വ്യ​വ​സ്ഥ ഉ​യ​ർ​ത്തി​ക്കൊ​ണ്ട് എ​ച്ച്ഇ​ബി, ടോ​ർ​ച്ചീ​സ് ടാ​ക്കോ​സ് പോ​ലു​ള്ള ബി​സി​ന​സു​ക​ളെ മ​ർ​ഫി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

അ​വ​രു​ടെ നേ​തൃ​ത്വം ന​ഗ​ര​ത്തി​ന്‍റെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ടെ​ക്സ​സി​ലെ ഏ​റ്റ​വും മി​ക​ച്ച​തും സു​ര​ക്ഷി​ത​വു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി അം​ഗീ​കാ​രം നേ​ടു​ക​യും ചെ​യ്തു. താ​മ​സ​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ ബോ​ർ​ഡു​ക​ളി​ലും ക​മ്മീ​ഷ​നു​ക​ളി​ലും ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന് കാ​ര​ണ​മാ​യി.

മ​ർ​ഫി നി​വാ​സി​ക​ൾ​ക്ക് സു​സ്ഥി​ര വ​ള​ർ​ച്ച, സാ​മ്പ​ത്തി​ക വി​ക​സ​നം, അ​സാ​ധാ​ര​ണ​മാ​യ ജീ​വി​ത നി​ല​വാ​രം എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാ​മി​ന്‍റെ സ​മ​ർ​പ്പ​ണ​മാ​ണ് ഈ ​നേ​ട്ട​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.