• Logo

Allied Publications

Americas
എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ കാ​ഷ് പ​ട്ടേ​ലി​നെ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി
Share
വാ​ഷിം​ഗ്ട​ൺ: യു​എ​സ് എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ കാ​ഷ് പ​ട്ടേ​ലി​നെ എ​ടി​എ​ഫ് ആ​ക്ടിംഗ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. പ​ക​രം ആ​ർ​മി സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ ഡ്രി​സ്കോ​ളി​നെ നി​യ​മി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

ഈ ​നേ​തൃ​മാ​റ്റം മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു​വെ​ങ്കി​ലും യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പ് ഇ​ത് പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ പ​ട്ടേ​ലി​ന്‍റെ ചി​ത്ര​വും ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ പ​ദ​വി​യും എ​ടി​എ​ഫി​ന്‍റെ വെ​ബ്സൈ​റ്റി​ൽ കാ​ണി​ച്ചി​രു​ന്നു.

എ​ഫ്ബി​ഐ ഡ​യ​റ​ക്ട​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് മൂ​ന്നു ദി​വ​സ​ത്തി​ന് ശേ​ഷം, ഫെ​ബ്രു​വ​രി 24ന് ​പ​ട്ടേ​ൽ ആ​ക്ടിംഗ് എ​ടി​എ​ഫ് നേ​താ​വാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഒ​രേ സ​മ​യം ര​ണ്ട് പ്ര​ധാ​ന ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് യൂ​ണി​റ്റു​ക​ളെ ന​യി​ക്കാ​ൻ ഒ​രാ​ളെ നി​യ​മി​ച്ച​ത് അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യാ​യി​രു​ന്നു. ​പ​ട്ടേ​ലി​ന്‍റെ നീ​ക്കം സ്ഥി​രീ​ക​രി​ച്ച നീ​തി​ന്യാ​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി​യി​ലെ പ്ര​ക​ട​ന​വു​മാ​യി ഇ​തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് പ​റ​ഞ്ഞു.

പ​ട്ടേ​ലി​നെ എ​ന്തി​നാ​ണ് നീ​ക്കം ചെ​യ്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. യു​എ​സ് ആ​ർ​മി സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ ഡ്രി​സ്കോ​ൾ ഇ​പ്പോ​ൾ ആ​ക്‌ടിംഗ് എ​ടി​എ​ഫ് ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​വെ​ന്ന് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

പ​ട്ടേ​ലി​നെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​ന​ത്തു​നി​ന്ന് എ​പ്പോ​ൾ നീ​ക്കി​യെ​ന്നോ ഡ്രി​സ്കോ​ളി​നെ പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ച് എ​പ്പോ​ൾ അ​റി​യി​ച്ചെ​ന്നോ വ്യ​ക്ത​മ​ല്ല. ഡ്രി​സ്കോ​ൾ ഈ ​ആ​ഴ്ച ആ​ദ്യം മി​ഡി​ൽ ഈ​സ്റ്റി​ലാ​യി​രു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.